ADVERTISEMENT

എളുപ്പത്തിൽ ഒരു ലഞ്ച് ഉണ്ടാക്കൂ...  പറഞ്ഞു വരുന്നത് മസാല പുലാവിനെ പറ്റിയാണ്. വളരെ സ്വാദോടെ കഴിക്കാവുന്ന ബസുമതി അരി കൊണ്ടുള്ള രുചിക്കൂട്ടാണിത്. പച്ചക്കറികളാൽ സമൃദ്ധവും പോഷക ഗുണ മേന്മയുമുള്ള നറു നെയ്യ് മണക്കുകയും രുചി തരികയും ചെയ്യുന്ന ഈ പാചകം  ഭക്ഷണ കൊതിയരെല്ലാം ഇഷ്ടപ്പെടും.

ചേരുവകൾ

  • ബസ്മതി അരി - 1 കപ്പ് (വേവിച്ചത് )
  • നെയ്യ് -1 ടേബിൾ സ്പൂൺ 
  • ഏലയ്ക്ക -3 എണ്ണം 
  • പട്ട - 2-3 എണ്ണം 
  • ഗ്രാമ്പു -4 എണ്ണം 
  • വഴന ഇല - 1/2 കഷ്ണം 
  • ജീരകം -1/2 ടീ സ്പൂൺ 
  • പെരും ജീരകം -1/4 ടീ സ്പൂൺ 
  • മുളക് പൊടി, മല്ലിപ്പൊടി   -1 1/2 ടീ സ്പൂൺ വീതം 
  • മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ 
  • ഉപ്പ് - 1 1/4 ടീ സ്പൂൺ 
  • സവാള, തക്കാളി, ഉരുളക്കിഴങ്ങ്, കാരറ്റ് - 1 വീതം 
  • പച്ചമുളക് - 2 എണ്ണം 
  • വേവിച്ച ഗ്രീൻ പീസ് - 1/2 കപ്പ് 
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 ടീ സ്പൂൺ വീതം 
  • മല്ലിയില -ആവശ്യത്തിന് 
  • വെള്ളം - 1/4 കപ്പ്

തയാറാക്കുന്ന വിധം

ചീന ചട്ടിയിൽ നെയ്യ് ചൂടാക്കി ഏലയ്ക്ക, പട്ട, ഗ്രാമ്പു, വഴന ഇല, ജീരകം, പെരുംജീരകം എന്നിവ ചേർത്ത് വറുക്കുക. അതിലേക്ക് ഇഞ്ചി,  വെളുത്തുള്ളി ചേർക്കുക. പച്ച മുളക് ചേർത്ത് വഴറ്റിയ ശേഷം സവാള ചേർത്ത് ബ്രൗൺ നിറമാകും വരെ ഇളക്കുക.  ഉരുളക്കിഴങ്, കാരറ്റ്, വേവിച്ച ഗ്രീൻ പീസ്, തക്കാളി എന്നിവയും ചേർത്ത് വഴറ്റണം. മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവയും ചേർത്തിളക്കുക.  ഇത്  5 മിനിറ്റ് അടച്ചുവച്ച് വേവിച്ച ശേഷം വേവിച്ചു വെച്ച ബസ്മതി അരിയും ചേർത്തിളക്കി മല്ലിയില ചേർത്ത് വാങ്ങി വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com