മാഗിയും പാലും ഉപയോഗിച്ച് ഒരു രസികൻ രുചി, അഞ്ച് മിനിറ്റ് മതി

magi-milk-recipe
SHARE

പെട്ടെന്ന് തയാറാക്കാവുന്ന നൂഡിൽസ് രുചി പരിചയപ്പെട്ടാലോ? അഞ്ച് മിനിറ്റു കൊണ്ട് തയാറക്കാവുന്ന വിഭവം, കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും.

ചേരുവകൾ

 • മാഗി -1 പാക്കറ്റ്
 • പാൽ- 1 കപ്പ്
 • വെള്ളം – ആവശ്യത്തിന്
 • വെളുത്തുള്ളി - 4 എണ്ണം
 • വെളിച്ചെണ്ണ -1/4 ടീസ്പൂൺ
 • സവാള- 1
 • കാരറ്റ് -1
 • മുളക്പൊടി- 1/2 ടീസ്പൂൺ
 • കാപ്സിക്കം - 1/2 
 • സോയാ സോസ് - 1 ടീസ്പൂൺ
 • ടോമാറ്റോ സോസ് -1 ടീസ്പൂൺ
 • ചില്ലി സോസ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തിൽ മാഗിയും പാലും വെള്ളവും വേവിച്ച് 1/4 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മാറ്റിവയ്ക്കുക.

മറ്റൊരു പാത്രത്തിൽ 1 ടീസ്പൂൺ വെളിച്ചെണ്ണയിൽ വെളുത്തുള്ളി 4 എണ്ണം, ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, ചെറിയ കാരറ്റ് നീളത്തിൽ അരിഞ്ഞതും, പകുതി കാപ്സിക്കവും 1/2 ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി വഴറ്റുക. ശേഷം അതിലേക്ക് സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് (മൂന്നും ഒരു ടീസ്പൂൺ) മിക്സ് ചെയ്ത് അതിലേക്ക് ഒരു 1/2 കാപ്സിക്കം കൂടെ അരിഞ്ഞ് ചേർത്ത് നന്നായി വേവിക്കുക. ശേഷം ചുടോടെ നേരത്തെ വാങ്ങിവെച്ച നൂഡിൽലേക്ക് ചേർക്കുക. സ്വാദിഷ്ടമായ നൂഡിൽസ് വിത്ത് മിൽക്ക് റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA