ADVERTISEMENT

പ്രകൃതിയിൽ ഋതുഭേദങ്ങൾ പല മാറ്റങ്ങൾ സൃഷ്ടിക്കുന്ന പോലെ ഓരോ ഋതുവിലും ശരീരത്തിലും ഏറെ മാറ്റങ്ങൾ സംഭവിക്കുന്നു. "പഞ്ഞ കർക്കിടകം "എന്ന് പൊതുവെ പറയാറുണ്ടെങ്കിലും ധാരാളം ഔഷധങ്ങൾ പണ്ട് മുതലേ കർക്കിടക മാസത്തിൽ സേവിക്കാറുണ്ട്. അതിൽ പ്രാധാന്യം ഉള്ള ഒന്നാണ് മരുന്ന് കഞ്ഞി /ഔഷധങ്ങൾ ചേർന്ന ഔഷധ കഞ്ഞി. കർക്കിടക മാസത്തിൽ ശരീരം ചൂടുള്ള കാലാവസ്ഥയിൽ നിന്നും തണുപ്പുള്ള കാലാവസ്ഥയിലേക്ക് മാറുവാൻ തയാറെടുക്കുന്ന സമയമാണ് അതിനാൽ സുഖദായാകമായ ഔഷധങ്ങൾ ചേർന്ന മരുന്ന് കഞ്ഞി അതി പ്രാധാന്യം ഉള്ളതാണ്. ഞവര അരിയും, ഔഷധ ചാറും, സുഗന്ധവ്യജ്ഞനങ്ങളും, നാളികേരപാലും ചേർന്ന് വളെരെ സ്വാദേറിയ ഒരു പഴമ  നിറഞ്ഞ  വിഭവം ആണ്. കാല ദേശ വ്യത്യസം അനുസരിച്ചു ഉണ്ടാക്കുന്ന രീതിയിൽ പല മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. 

View this post on Instagram

Medicinal Rice Porridge Navara/njavara /red row rice is a healthy food with sweet taste and a trace of astringency in it. It gets easily digested and is a suitable food for people of all age groups.Boiled Navara is a good weaning food for infants, particularly those with low body weight. ഞവര അരി ചേർത്ത് കർക്കിടകത്തിൽ കഴിക്കാൻ പറ്റുന്ന ഔഷധ ഗുണങ്ങൾ ഏറെ ഉള്ള ഒരു റെസിപ്പി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് . നമ്മുടെ ഇഷ്ട്ടം അനുസരിച്ചു ചേരുവകളിൽ ഏറ്റ കുറച്ചിൽ വരുത്തിയാലും കുഴപ്പമില്ല. ഞവര അരി നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ തരുന്ന ഒന്നാണ്. പല്ലിന് എല്ലിന്, അതേപോലെ യൗവനം നിലനിർത്താൻ എല്ലാം ഇത് ഗുണം ചെയ്യും.തവിടു കൂടുതൽ ഉള്ളത് ആയത് കൊണ്ട് തന്നെ fiber rich ആണ് ഈ അരി. ചേർക്കുന്ന ഓരോ ചേരുവകൾ അതിന്റെതായ പ്രാധാന്യം ഉള്ളത് തന്നെ ആണ് ഉലുവ ജീരകം മുതിര ഇതെല്ലാം ശരീരത്തിൽ ഗുണം ചെയ്യുന്നവയാണ്. അതുകൊണ്ട് തന്നെ പോഷക കലവറയാണ് ഈ ഒരു റെസിപ്പി. പിന്നെ അമ്മയാകാൻ പോകുന്ന സ്ത്രീകൾ ഇത് കഴിക്കുന്നത് അത്ര നന്നല്ല ഇതിലെ ചില കാര്യങ്ങൾ ആ ഒരു അവസ്ഥയിൽ ഉപയോഗിക്കുന്നത് അത്ര നന്നല്ല. അങ്ങനെ ഉള്ളവർ ഒഴിവാക്കുക. ഗുണങ്ങൾ ഞവര /നവര അരി. Red Row Rice പ്രായഭേദമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം, ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധി ആയി പണ്ട് മുതൽ ഉപയോഗിച്ചു വന്നിരുന്നു. സന്ധിബന്ധങ്ങൾക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികൾക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നൻവാഴയുടെ) ചേർത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്.ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചിൽ ശമിപ്പിക്കും അങ്ങനെ ഇനിയും ഒരുപാട് ഗുണങ്ങൾ ഉണ്ട് കക്ഷിക്ക്.... എല്ലം ഒരു പോസ്റ്റിൽ തീരില്ല ബാക്കി അടുത്ത പോസ്റ്റുകളിൽ ഉണ്ടാകും. വലിച്ചു വാരി എഴുതാൻ instagram സ്ഥലം തരില്ല അതാണ് @malayattoorkaran @wander_food_lust23 @myculinaryvibes @macaron_gal @pratscorner @pradeepparu @plates_and_roads @my_endless_appetite @g3s_kitchen #njavararice #healthylifestyle #healthyfood #foodphotography #tradition #keralagram #ayurvedalifestyle #healthyrecipe #indianfood #foodphotography #mykitchenstories #colourfulkitchenstory

A post shared by ~Saritha °°~Shyam (@colourful_kitchen_story) on

ഔഷധ കഞ്ഞി വിധി പ്രകാരം സേവിച്ചാൽ ഉള്ള ഗുണങ്ങൾ 

  •  ഉന്മേഷവും തേജസ്സും വർധിപ്പിക്കുന്നു. 
  • ദഹനശക്തി വർധിപ്പിക്കുന്നു 
  • മലശോധന ഫലവത്താകുന്നു. 
  • ഞവര അരി കൊണ്ട് തയാറാക്കിയാൽ ശരീര ക്ഷീണവും ബലക്ഷയവും മാറ്റുന്നു. 

അഞ്ച് പേർക്ക് കുടിക്കാൻ ഉള്ള കഞ്ഞിക്കു വേണ്ട അളവ് 

  • ഞവര അരി -300ഗ്രാം (ഉണക്കലരി /പൊടിയരി )
  • ഉലുവ - 50 ഗ്രാം 
  • മുതിര - 50 ഗ്രാം
  • ചെറുപയർ - 50ഗ്രാം
  • ആശാളി - 20ഗ്രാം
  • ഇന്തുപ്പ്‌ - ആവശ്യം അനുസരിച്ചു
  • നാളികേരം - അര മുറി 
  • കക്കിന് കായ /വട്ടും കായ -ഒരെണ്ണം 
  • ജീരകം -10ഗ്രാം 
  • ചെറിയ ഉള്ളി - 5 എണ്ണം 
  • നെയ്യ് - 2 ടീസ്പൂൺ. 

ഔഷധ ചാറ് എടുക്കാൻ ആവശ്യമായത് 

  • മുക്കൂറ്റി -രണ്ട് തണ്ട് 
  • ചെറൂള -രണ്ട് തണ്ട് 
  • കയ്യുണ്യം -രണ്ട് തണ്ട് 

കഴുകി വൃത്തിയാക്കി എല്ലാം ഇടിച്ചു പിഴിഞ്ഞു ചാറെടുക്കുക. പുറമെ താമസിക്കുന്ന ആളുകൾക്ക് ഈ ഔഷധ ചാറ് ചേർക്കുന്നത് ഒഴിവാക്കി കഞ്ഞി തയാറാക്കാം. 

ഔഷധ പൊടിക്ക് ആവശ്യമായത് 

  •  ആശാളി 
  •  ജീരകം 
  • കുറുന്തോട്ടി വേര് 
  • ഉഴിഞ്ഞ 
  • ശതകുപ്പ /ചതോപ്പ /ചതൂപ 

എല്ലാം സമം ചേർത്ത് ഉണക്കി പൊടിച്ചു നാളികേര പാലിൽ ഒരു സ്പൂൺ ചേർത്ത് കഞ്ഞിയിൽ ചേർക്കാം. മുകളിൽ പറഞ്ഞ എല്ലാ മരുന്നും ആയുർവേദ അങ്ങാടി കടയിൽ ലഭ്യമാണ്. അന്യ ദേശത്തു താമസിക്കുന്ന ആളുകൾക്ക് ഇതില്ലാതെ തയാറാക്കാം.

തയാറാക്കുന്ന വിധം 

1. തലേന്ന് കക്കിന് കായ കുതിരാൻ ഇട്ട് വയ്ക്കുക. പിറ്റേന്ന് പുറത്ത് ഉള്ള തോട് പൊട്ടിച്ചു ഉള്ളിലെ വെളുത്ത പരിപ്പ് നാളികേരം ചേർത്ത് അരച്ചോ വെള്ളത്തിൽ പൊട്ടിച്ചു ചേർത്ത് അതിന്റെ തെളിയോ ഉപയോഗിക്കാം.. 

2. ഞവര അരി, ആശാളി, ഉലുവ, മുതിര, ചെറുപയർ എല്ലാം അഴുക്ക് കളഞ്ഞു നല്ല ശുദ്ധമായ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. സാധാരണ അരിയേക്കാൾ അല്പം വേവ് കൂടുതൽ ഉള്ള അരി ആണ് ഞവര. കുറഞ്ഞത് ആറു മണിക്കൂർ എങ്കിലും കുതിരാൻ വയ്ക്കുക. അതിനുശേഷം മൺകലത്തിലോ, പ്രഷർ കുക്കറിലോ ആവശ്യം അനുസരിച്ചു വെള്ളം ഒഴിച്ച് കുതിർന്ന കൂട്ട് വേവാൻ വയ്ക്കുക. നല്ല പോലെ വെന്തു പാകം ആയാൽ അതിലേക്ക് ഇന്തുപ്പ്‌ ചേർക്കുക. അതിന് ശേഷം അര മുറി നാളികേരം ചിരകി പാലെടുത്ത് അതിലേക്ക് ഔഷധ പൊടിചേർക്കുക. കക്കിന് കായ പൊട്ടിച്ച തെളി വെള്ളം ഒഴിച്ച് നന്നായി പാകം ആകുമ്പോൾ മുക്കൂറ്റി, ചെറൂള, കയ്യോന്നി ചതച്ച് അതിന്റെ ചാറു ഒരു ടീസ്പൂൺ ചേർക്കാം. (പുറം രാജ്യത്തു താമസിക്കുന്നവർക് ഈ സ്റ്റെപ് ഒഴിവാക്കാം ).

3.അവസാനം ഒരു പാനിൽ നെയ് ചേർത്ത് അതിലേക്കു ചെറിയ ജീരകം,  ചെറിയ ഉള്ളി അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില ചേർത്ത് മൂപ്പിച്ചു ഒഴിച്ച് ചൂടോടെ കഴിക്കാം. മരുന്ന് കഞ്ഞി കഴിക്കുമ്പോൾ മത്സ്യമാംസാദികൾ ഒഴിവാക്കണം. കഞ്ഞി യഥാവിധി 1, 3, 5, 7....21.എന്ന ക്രമത്തിൽ ഏതെങ്കിലും ക്രമത്തിൽ കഴിക്കാം. 

എല്ലാവരും ഈ കർക്കിടക മാസത്തിൽ വളരെ രുചികരമായ ഈ വിഭവം തയാറാക്കി നോക്കുക. കറികൾ കൂട്ടിയും അല്ലാതെയും കഴിക്കാം. 

ശ്രദ്ധിക്കാൻ 

ഗർഭിണികളായ സ്ത്രീകൾ ഇത് ഒഴിവാക്കുക. ഞവര അരി ലഭ്യമല്ലാത്തവർ സാധാരണ പച്ചരി, അല്ലെങ്കിൽ പൊടിയരി വെച്ചും ചെയ്യാവുന്നതാണ്. 

English Summary: Navara rice  is a healthy food with sweet taste and a trace of astringency in it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com