ADVERTISEMENT

നെത്തോലി ഒരു ചെറിയ മീൻ അല്ല..കറുമുറെ  റസ്റ്ററന്റ്  സ്റ്റൈലിൽ  ഇനി വീട്ടിൽ തന്നെ കഴിച്ചാലോ? അതീവ രുചിയിൽ നമുക്ക് ഇനി നെത്തോലി ഫ്രൈ ചെയ്തു എടുക്കാം, കുട്ടികൾക്കും വലിയവർക്കും ഒക്കെ ഒരു പോലെ ഇഷ്ടമാകും. വെളുത്തുള്ളിയും ഇഞ്ചിയും ഒപ്പം എല്ലാ മസാലയും കൂടി പുരട്ടി  വെളിചെണ്ണ യിൽ വറുത്തെടുക്കുമ്പോൾ ..ഒരു മണം വരും. അപ്പോൾ എല്ലാവരും റെഡി അല്ലേ, ഇന്ന്  നെത്തോലി തന്നെ വാങ്ങിക്കോളൂ  സ്പെഷൽ നെത്തോലി ഫ്രൈ തയാറാക്കാം.

ചേരുവകൾ - 1

1. നെത്തോലി – ½ കിലോ
2. മുളകുപൊടി -1 ടേബിൾസ്പൂൺ
3. മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
4. മീറ്റ് മസാല -1ടീസ്പൂൺ
5. കുരുമുളകുപൊടി -1 ടീസ്പൂൺ
6. വെളുത്തുള്ളിപേസ്റ്റ് -½ ടേബിൾസ്പൂൺ
7. ഇഞ്ചി പേസ്റ്റ് -½ ടേബിൾസ്പൂൺ
8. നാരങ്ങാ നീര്‌ -1ടേബിൾസ്പൂൺ
9. ഉപ്പ്- ½ ടീസ്പൂൺ

ചേരുവകൾ - 2

1. അരിപ്പൊടി - 1 ടേബിൾസ്പൂൺ
2. മൈദ -1 ടേബിൾസ്പൂൺ
3. കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
4. വെള്ളം - 1 ടേബിൾസ്പൂൺ
5. വെളിച്ചെണ്ണ - വറുക്കാൻ പാകത്തിന്
6. കറിവേപ്പില –ഒരുപിടി

തയാറാക്കുന്ന വിധം

നെത്തോലി വൃത്തിയാക്കി മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് , കുരുമുളകു പൊടി, ഗരം മസാല , ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ്  ചേർത്ത് നന്നായി തേച്ചു പിടിപ്പിക്കുക. അതിലേക്ക്  അരിപ്പൊടി, കോൺഫ്ലോർ, മൈദ ഏല്ലാം ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത്  നെത്തോലിയിലേക്ക് ചേർക്കുക.

വെളിച്ചെണ്ണ ഒഴിച്ച് അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ അരമണിക്കൂറിന്  ശേഷം നെത്തോലി  വറുത്തു കോരുക  ഒപ്പം കറിവേപ്പിലയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com