കറുമുറെ കൊറിക്കാൻ റവ പൊരിയൽ, വളരെ പെട്ടെന്ന് തയാറാക്കാവുന്ന രസികൻ രുചിക്കൂട്ടാണിത്.
ചേരുവകൾ
- റവ - 2 കപ്പ്
- ചതച്ച മുളക് - 1 ടീസ്പൂൺ
- ചാട്ട് മസാല - അര ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - കുഴയ്ക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു മിക്സിയുടെ ജാറിൽ റവ ആദ്യം നന്നായിട്ട് പൊടിച്ചെടുക്കണം.
- പൊടിച്ചെടുത്ത റവയും ചതച്ചമുളക്കും ചാട്ട് മസാലയും ഉപ്പും ചേർത്ത് ഒന്ന് യോജിപ്പിച്ചതിന് ശേഷം കുറച്ചു കുറച്ചു വെള്ളം ചേർത്ത് കുഴച്ചെടുക്കണം .
- 20 മിനിറ്റ് മാറ്റിവയ്ക്കണം .ശേഷം ഒരു ഫോർക്കിന്റെ പുറകുവശം ഉപയോഗിച്ച് ഒന്ന് ഉരുട്ടിയെടുത്ത് ഓയിലിൽ വറുത്തെടുക്കാം.