ADVERTISEMENT

ഗോതമ്പ് പൊടിയും ശർക്കരയും കൊണ്ട് കുട്ടികൾക്ക് ഒരു പുതിയ പലഹാരം

  •  ഗോതമ്പ് പൊടി - 2 കപ്പ്
  •    ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  •    പഞ്ചസാര - 1 1/2 ടീസ്പൂൺ
  •    ഉപ്പ് - 1/2 ടീസ്പൂൺ
  •    ബട്ടർ ഉരുക്കിയത് - 1/4 കപ്പ്
  •    തൈര് - 1/2 കപ്പ്
  •     വെള്ളം

ഇവയെല്ലാം കൂടി ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചു ഒരു മണിക്കൂർ വയ്ക്കണം

ഫില്ലിങ്ങിന് ആവശ്യമുള്ള ചേരുവകൾ

  •   പഞ്ചസാര- 1/2 കപ്പ്
  • ശർക്കര - 1 ടേബിൾ സ്പൂൺ
  • കറുകപ്പട്ട പൊടിച്ചത് - 11/2 ടീ സ്പൂൺ
  • ബട്ടർ - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • ഇവ നാലും കൂടി പുട്ട് പൊടിക്ക് നനയ്ക്കുന്നത് പോലെ നന്നായി കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കുക.
  • ഇനി മാവ് വലുതായി ചതുരാകൃതിയിൽ പരത്തി ഫില്ലിംഗ് തേച്ചു പിടപ്പിക്കുക. ചെറിയ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു റോൾ ചെയ്ത് എടുക്കണം.
  • ഇനി ഒരു ഫ്രൈയിങ് പാനിൽ ബട്ടർ തേച്ച് റോൾ ചെയ്ത  കഷ്ണങ്ങൾ നിരത്തി വയ്ക്കുക.
  • ഒരു ദോശക്കല്ല് ചൂടാക്കി അതിലേക്ക് ഈ ഫ്രൈ പാൻ വെച്ച് ചെറിയ തീയിൽ പത്തു മിനിറ്റ് വീതം രണ്ടു വശങ്ങളും വേവിച്ച് എടുക്കാം.
  • അര കപ്പ് പഞ്ചസാര പൊടിച്ചതിൽ അല്പം വാനില എസൻസ്, ഒരു ടേബൾസ്പൂൺ പാലും ചേർത്ത് ഇളക്കി സിനമൺ റോൾസിന് മുകളിൽ ഒഴിച്ച് കൊടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com