ADVERTISEMENT

വെറുതേ വലിച്ചെറിഞ്ഞ് കളയുന്ന നാരങ്ങാ തോട് ഇങ്ങനെയും ഉപയോഗിക്കാം. ആദ്യം കുറച്ചു വെള്ളം തിളപ്പിക്കുക.(ഏതു കുപ്പിയിൽ ആണോ നാരങ്ങാ ഇട്ടു വെക്കുന്നത് ആ കണക്കിന് വെള്ളം എടുക്കുക )  വെള്ളം തണുത്തതിനു ശേഷം ഉപ്പും നാരങ്ങാ തൊലിയും ചേർത്ത് ഒരു കുപ്പിയിൽ ആക്കി വെക്കുക, നാരങ്ങ തോട് കിട്ടുന്നത് അനുസരിച്ചു കുപ്പിയിൽ ആക്കി വയ്ക്കുക,  മിനിമം ഒരു മാസം എങ്കിലും വയ്ക്കുക, അതിനു ശേഷം അച്ചാർ ഇടാം. 

ചേരുവകൾ

  • വെളിച്ചെണ്ണ -100 ഗ്രാം
  • വെളുത്തുള്ളി -4 കുടം 
  • കടുക് -1 ടീസ്പൂൺ
  • ഉലുവ -1 ടീസ്പൂൺ
  • ഇഞ്ചി അരിഞ്ഞത്  - 2 ടേബിൾസ്പൂൺ
  • വറ്റൽ മുളക് -4-5 എണ്ണം 
  • മുളകുപൊടി -3 ടീസ്പൂൺ
  • മഞ്ഞൾപൊടി -1/2 ടീസ്പൂൺ
  • വിനാഗിരി -100 ഗ്രാം
  • ഈന്തപഴം -2 എണ്ണം or പഞ്ചസാര -1 ടീസ്പൂൺ
  • കായപ്പൊടി -2 ടീസ്പൂൺ
  • കറിവേപ്പില-ആവിശ്യത്തിന് 
  • ഉപ്പ് -ആവിശ്യത്തിന് 

തയാറാക്കുന്ന വിധം

  • ആദ്യം ഒരു പാൻ വെച്ച് നാരങ്ങാതോടിന്റെ വെള്ളം മുഴുവൻ വറ്റിച്ചെടുക്കണം.
  • അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക, അതിലേക്കു കടുക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക, അതിനു ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ചൂടാക്കുക. ഇതിലേക്ക് ഈന്തപ്പഴം ചേർത്ത് മിക്സ്‌ ചെയ്യുക 
  • അതിനു ശേഷം വെള്ളം വറ്റിച്ചെടുത്ത നാരങ്ങാ തോട് ചേർക്കുക. 
  • നന്നായി മിക്സ്‌ ചെയ്തു ഉപ്പ് നോക്കിയ ശേഷം ആവിശ്യത്തിന് ഉപ്പ് ചേർക്കുക, പിന്നെ ആവശ്യത്തിന് കായം ചേർക്കുക, അച്ചാർ റെഡി. തണുത്ത ശേഷം  കുപ്പിയിൽ ആക്കി വയ്ക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com