രുചിയുള്ള ചിക്കൻ കട്​ലറ്റ് പെട്ടെന്ന് തയാറാക്കാം

chicken-cutlet
SHARE

വൈകുന്നേരം ചായയ്ക്കൊപ്പം സൂപ്പർ ചിക്കൻ കട്​ലറ്റ് എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

 • ചിക്കൻ - 500 ഗ്രാം
 • സവാള - 2 എണ്ണം 
 • ഉപ്പ് - ആവശ്യത്തിന്
 • പച്ചമുളക് -  4 എണ്ണം 
 • ഇഞ്ചി - 1
 • വെളുത്തുള്ളി - 4 എണ്ണം 
 • കറിവേപ്പില - ആവശ്യത്തിന്
 • കോഴിമുട്ട - 2 എണ്ണം 
 • ഗരം മസാല - 1 tsp
 • കുരുമുളക് പൊടി - 1 1/2 ടീസ്പൂൺ
 • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
 • ചിക്കൻ മസാല - 1/2 ടീസ്പൂൺ
 • പെരുംജീരകപൊടി - 1/2 ടീസ്പൂൺ
 • ഉരുളക്കിഴങ് - 3 എണ്ണം 
 • വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ
 • ബ്രഡ്പൊടിച്ചത് - 1 കപ്പ് 

തയാറാക്കുന്ന വിധം

പാൻ ചൂടാകുമ്പോൾ എല്ലില്ലാത്ത ചിക്കൻ ഇട്ടുകൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തുകൊടുക്കുക. ശേഷം കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ച് വെള്ളവും ചേർത്ത് കൊടുത്തു നന്നായി വേവിക്കാം. ആ സമയം ഉരുളകിഴങ്ങ് തൊലിയോട് കൂടി കുക്കറിൽ വെച്ച് വേവിക്കാം. വെന്ത് കഴിയുമ്പോൾ തൊലികളഞ്ഞു നന്നായി ഉടച്ചു മാറ്റിവെക്കുക. ശേഷം വേവിച്ച ചിക്കൻ ഒരു പാത്രത്തിലേക്ക് മാറ്റി ചുടാറിക്കഴിയുമ്പോൾ മിക്സിയിൽ ഇട്ട് അടിച്ചെടുത്തു മാറ്റി വയ്ക്കുക .

ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക. അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കുക. പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്തുകൊടുത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളക് പൊടി ,ഗരം മസാല , പെരുംജീരകപ്പൊടി , ചിക്കൻ മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതുന് ശേഷം വേവിച്ച് ഉടച്ച് വെച്ച ഉരുളകിഴങ്ങു ഇതിലേക്ക് ചേർക്കുക. നന്നായി മിക്സ് ചെയ്യുക. അതിനുശേഷം മിക്സിയിൽ ഇട്ട് അടിച്ച ചിക്കൻ ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക . 

ശേഷം മുട്ട ഉടച്ച് ഒരു പാത്രത്തിൽ എടുക്കുക. അതിനുശേഷം  മിക്സിൽ നിന്നും ഒരു ഉരുള എടുത്തു കട്ലറ്റ് രീതിയിൽ  കൈ കൊണ്ട് തന്നെ എടുത്തു മാറ്റിവയ്ക്കുക. ശേഷം ഉടച്ച് വച്ചിരിക്കുന്ന മുട്ടയിൽ യോജിപ്പിക്കുക. ശേഷം ബ്രഡ് പൊടിയിൽ പൊതിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റുക.

ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ മാറ്റിവെച്ചിരിക്കുന്ന കട്ലറ്റ് പീസ് ഇതിലേക്ക് ഇടുക .ഒരു സൈഡ് മൂത്തു കഴിയുമ്പോൾ തിരിച്ചിട്ടു മറുവശവും മൂപ്പിക്കുക.ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.നമ്മുടെ ചിക്കൻ കട്ലറ്റ് റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA