ADVERTISEMENT

വ്യത്യസ്തമായ ചിക്കൻ രുചി ഇഷ്ടപ്പെടുന്നവർക്ക് രസികൻ ചിക്കൻ കോലാപുരി തയാറാക്കാം. വാളൻ പുളിചേർത്താണ് ഈ ചിക്കൻ കറി തയാറാക്കുന്നത്.

ചേരുവകൾ 

  • ചിക്കൻ - അരക്കിലോ 
  • തക്കാളി - 1 വലുത് 
  • തേങ്ങ - കാൽ കപ്പ് 
  • സവാള - 1 വലുത് 
  • വെളുത്തുള്ളി - 1 കുടം 
  • മഞ്ഞൾപ്പൊടി - അര  ടീസ്പൂൺ 
  • വാളൻ പുളി പിഴിഞ്ഞത് - കാൽ കപ്പ് 
  • ഓയിൽ - 4 ടേബിൾസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - കാൽ കപ്പ് 
  • മല്ലിയില 

മസാലകൾ 

  • മല്ലി - 3 ടേബിൾസ്പൂൺ 
  • ചെറിയ ജീരകം - 1 ടീസ്പൂൺ 
  • പെരുംജീരകം - കാൽ ടീസ്പൂൺ 
  • കാശ്മീരി മുളക്‌ - 6 എണ്ണം 
  • കറുകപ്പട്ട - ചെറിയ കഷ്ണം 
  • കുരുമുളക്‌ - 1 ടേബിൾസ്പൂൺ 
  • ഗ്രാമ്പൂ - 4 എണ്ണം 
  • ഏലയ്ക്ക - 2 എണ്ണം 
  • എള്ള് - 1 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

മസാലകൾ ഒന്ന് ചൂടാക്കിയെടുക്കണം .കുറച്ച് ഓയിലിൽ തേങ്ങ വറുത്തെടുക്കാം ശേഷം സവാളയും വെളുത്തുള്ളിയും ഒന്ന് മൂപ്പിച്ചെടുക്കണം .ഇതെല്ലാം കുറച്ചു മഞ്ഞൾപൊടിയും വാളൻ പുളിയും ചേർത്ത് നന്നായി അരച്ചെടുക്കണം. ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിൽ അരച്ചുവച്ച മസാല ചേർത്ത് പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ മൂപ്പിച്ചെടുക്കണം.

ഇതിൽ ചെറുതായി മുറിച്ച തക്കാളിയും ചിക്കനും ചേർത്ത് ഒരു പതിനഞ്ച് മിനിറ്റ് വേവിച്ചെടുക്കണം. ശേഷം മല്ലിയില ചേർത്ത് വാങ്ങാം. ചപ്പാത്തിക്കും പൊറോട്ടയ്‌ക്കും ഒപ്പം കൂട്ടി കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള ചിക്കൻ കോലാപുരി തയാർ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com