ADVERTISEMENT

സോസിനൊപ്പം ചൂടൻ ഉരുളക്കിഴങ്ങ് പലഹാരം തയാറാക്കിയാലോ?

ചേരുവകൾ 

  • പൊടിയായി അരിഞ്ഞ വെളുത്തുള്ളി -1 ടേബിൾ സ്‌പൂൺ 
  • ഉണക്ക മുളക്പൊടിച്ചത് -1 ടീസ്പൂൺ 
  • വെള്ളം -1 കപ്പ് 
  • അരിപ്പൊടി - 1 കപ്പ് 
  • വേവിച്ചുടച്ച ഉരുളക്കിഴങ്ങ് -1 വലുത്
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന് 
  • എണ്ണ 

 

തയാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കുക. അരിഞ്ഞ വെളുത്തുള്ളി, ഉണക്ക മുളക് പൊടിച്ചതും  ചേർത്ത് വഴറ്റുക. ഇതിലേക്ക് വെള്ളം ചേർക്കുക, ഉപ്പും. തിള വരുമ്പോൾ അരി പൊടി ചേർത്തിളക്കി  ഗ്യാസ് ഓഫാക്കാം. ചൂടാറാൻ വയ്ക്കുക. ഒന്ന് ചൂടാറിയ ശേഷം വേവിച്ചുടച്ച ഉരുളക്കിഴങ്ങും കോൺഫ്‌ളോറും ചേർത്ത് കുഴയ്ക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കുഴച്ചു നാല് ബോൾ ആക്കുക. 

കയ്യിൽ സ്വല്പം എണ്ണ തേച്ചു ഓരോ പോർഷൻ എടുത്തു ചപ്പാത്തി പലകയിൽ വെച്ചു നീളത്തിൽ ഉരുട്ടിയെടിക്കുക. എന്നിട്ടു കുഞ്ഞു കഷ്ണങ്ങളായി മുറിച്ചു പ്ലേറ്റിൽ വയ്ക്കുക. 

എണ്ണ ചൂടാക്കുക. മീഡിയം ചൂടിൽ ഈ കഷ്ണങ്ങൾ ഗോൾഡൻ ബ്രൗൺ ആകുന്ന വരെ തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക. 

സോസിനൊപ്പം രുചികരമായ പൊട്ടറ്റോ ഗാർലിക് ബൈറ്റ്സ് കഴിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com