ADVERTISEMENT

ലഡ്ഡുവും ജിലേബിയും കഴിച്ചു മടുത്ത മധുര പ്രിയർക്കായി ഇതാ വേറിട്ട ഒരത്ഭുത രുചി.. രാജസ്ഥാനിലെ ആഘോഷവേദികളിലെ സ്ഥിരം സാന്നിധ്യമാണ് നെയ്യും, പഞ്ചസാരയും സ്വാദോടെ കിനിയുന്ന "ഗീവർ ". 

ചേരുവകൾ :

  • നെയ്യ് - 1/2 കപ്പ് 
  • ഐസ് ക്യുബ്സ് - 6 എണ്ണം 
  • മൈദ - 2 കപ്പ് 
  • തണുപ്പിച്ച പാൽ - 1/2 കപ്പ് 
  • തണുത്ത വെള്ളം -  2 1/2 കപ്പ് 
  • ഒരു നാരങ്ങയുടെ പകുതി നീര് 
  • പഞ്ചസാര -1 കപ്പ് 
  • വെള്ളം -1/4 കപ്പ്

തയാറാക്കുന്ന വിധം

നെയ്യും ഐസ് ക്യൂബ്സും ചേർത്തിളക്കി പതപ്പിച്ചു വെള്ള നിറം വരും വരെ ഇളക്കുക. 2 കപ്പ്‌ മൈദ കുറച്ച് കുറച്ചായി ചേർത്ത്  തണുപ്പിച്ച പാൽ ഒഴിച്ച് നന്നായി കട്ട കെട്ടാതെ ഇളക്കുക.  ശേഷം  തണുത്ത  വെള്ളം ചേർത്ത് ഇളക്കുക. അതിലേക്ക് നാരങ്ങാ നീരും ചേർക്കുക.  തയാറാക്കി വെച്ച ഈ മാവ് നെയ്യോ എണ്ണയോ തിളപ്പിച്ച് ചീന ചട്ടിയിൽ വറുത്തെടുക്കുക.  ഒരു നിശ്ചിത പോയിന്റ് കണക്കാക്കി വേണം മാവൊഴിക്കാൻ. ചീനച്ചട്ടിയിലോ,  കുക്കറിലോ ചെയ്തെടുക്കാവുന്നതാണ്. ഫ്രൈ ചെയ്‌തെടുക്കുന്ന ഈ വിഭവത്തിലേക്ക്  പഞ്ചസാര ലായനി ഒഴിച്ച് ചേർക്കുക.

English Summary: Ghevar is a Rajasthani cuisine sweet traditionally associated with the Teej Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com