ADVERTISEMENT

രോഗ പ്രതിരോധശേഷി കൂട്ടാനും നിറം വർദ്ധിക്കാനും യുവത്വം നിലനിർത്താനും ആരോഗ്യം നിലനിർത്താനും  വളരെയധികം സഹായിക്കുന്ന ഒരു അത്ഭുത ജ്യൂസ് പരിചയപ്പെടാം.

ചേരുവകൾ

  • ആപ്പിൾ                - ഒരെണ്ണം
  • ബീറ്റ്റൂട്ട്                - ഒരെണ്ണം
  • കാരറ്റ്                  - ഒരെണ്ണം
  • നാരങ്ങാ             -1/2 മുറി
  • തേൻ                   - രണ്ട് ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ആപ്പിൾ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക. ബീറ്റ്റൂട്ടും കാരറ്റും കഴുകി വൃത്തിയാക്കി തോലുകളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക.  ആപ്പിൾ, ബീറ്റ്റൂട്ട്,  കാരറ്റ്, തേൻ,  നാരങ്ങ എന്നിവ അരക്കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുക്കുക. ഇങ്ങനെ 30 ദിവസം തുടർച്ചയായി കുടിച്ചാൽ ഏറെ ആരോഗ്യകരമാണ്.

English Summary : Healthy Juice Recipe, ABC Juice Recipe in Malayalam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com