ADVERTISEMENT

ബേക്കറി പലഹാരങ്ങളെ ആശ്രയിക്കാതെ വീട്ടിൽ തന്നെ രസികൻ പലഹാരങ്ങൾ ഉണ്ടാക്കാം. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള  ഈ ലഡ്ഡു തയാറാക്കിയാൽ പ്ലേറ്റ് കാലിയാകുന്നത് അറിയില്ല.

ചേരുവകൾ :

  • നുറുക്ക് ഗോതമ്പ്  –   1 കപ്പ്‌ 
  • പഞ്ചസാര            –   1 കപ്പ്‌ 
  • വെള്ളം                –   3 1/2 കപ്പ്‌ 
  • നെയ്യ്                   –    1 ടീസ്പൂൺ
  • ഫുഡ്‌കളർ            –      1 നുള്ള് 
  • നട്സ്                  –     ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഗോതമ്പ് നല്ല പോലെ വറുത്തു മാറ്റി വയ്ക്കുക, ഇനി അതേ പാത്രത്തിൽ വെള്ളവും കളറും  കൂടി തിളപ്പിക്കുക, തിളച്ച് വരുമ്പോൾ ഗോതമ്പ് ചേർത്ത് ഇളക്കി നല്ലത് പോലെ വെന്ത് വെള്ളം വറ്റിവരുമ്പോൾ പഞ്ചസാരയും നെയ്യും കൂടെ ചേർത്ത് ഇളക്കി വരട്ടി ഇറക്കുക, തണുക്കുമ്പോൾ ഉരുട്ടി നട്സ് വെച്ച് അലങ്കരിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com