ADVERTISEMENT

നമ്മുടെ പ്രതിരോധ ശേഷിക്കു കൂടുതൽ കരുത്തു പകരുന്ന ഒരു പാനീയമാണ് ടർമറിക് മിൽക്ക്. ഇതിലെ ചേരുവകൾ മാത്രം നോക്കിയാൽ മനസിലാകും ഇത് എത്ര ആരോഗ്യദായകമാണെന്ന്.  ആരോഗ്യവും രോഗപ്രതിരോധ ശേഷിയും കാത്തുസൂക്ഷിക്കേണ്ട പ്രാധാന്യവും വർധിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ പ്രായക്കാർക്കും ഒരു പോലെ ആസ്വദിക്കാനും അതുവഴി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇൗ ടർമറിക് മിൽക്ക് സഹായിക്കും. കർക്കിടക കാലത്തെ ആരോഗ്യസംരക്ഷണ കാര്യങ്ങൾക്കൊപ്പം ഇതു കൂടി പരീക്ഷിച്ചു നോക്കൂ. പാലു കുടിക്കാൻ ഇഷ്ടമുള്ളവർക്ക് ഇനി ഇരട്ടി ഗുണത്തോടെ പാലിന്റെ രുചി ആസ്വദിക്കാം.

ചേരുവകൾ 

  • പാൽ - ഒരു കപ്പ് 
  • കറുവപ്പട്ട പൊടിച്ചത് - കാൽ ടീസ്പൂൺ 
  • ചുക്ക് പൊടി - അല്പം 
  • കുരുമുളക് പൊടി - കാൽ ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 
  • ശർക്കര - ഒരു ടീസ്പൂൺ 

പാകം ചെയ്യുന്ന വിധം 

പാനിൽ പാൽ ഒഴിച്ച് ചൂടാക്കുക അതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. അതിന് ശേഷം കറുവപ്പട്ട പൊടിച്ചതും ചുക്കും കുരുമുളക് പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാൽ നന്നായി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്ത് ഗ്ലാസ്സിലേക്ക് ഒഴിക്കുക . അതിന് ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ശർക്കര കൂടി ചേർത്ത് ഉപയോഗിക്കാം. 

English Summary : Karkidaka Turmeric Milk, Immunity Booster 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com