ADVERTISEMENT

ഷാപ്പിലെ മീൻ കറിയെ വെല്ലുന്ന ഉപ്പും മുളകും പുളിയും ചേന്നൊരു സൂപ്പർ കറി. മീൻ കഷ്ണങ്ങൾക്ക് പകരം ഉപയോഗിച്ചിരിക്കുന്നത് ചിക്കൻ കഷ്ണങ്ങളാണ്.

ചേരുവകൾ : 

1. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
2. കടുക് - 1/2 ടീസ്പൂൺ
3. ഉലുവ - 1/2 ടീസ്പൂൺ
4. ഇഞ്ചി കൊത്തിയരിഞ്ഞത്‌ - 1 ഇഞ്ച്
5. വെളുത്തുള്ളി കൊത്തിയരിഞ്ഞത്‌ - 5-6 എണ്ണം
6. കറിവേപ്പില - ആശ്യത്തിന്
7. ചെറിയ ഉള്ളി - 5 -6 എണ്ണം
8. കുടമ്പുളി ഉരുക്കിയ നീര് - ആശ്യത്തിന്
9. മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
10. മുളകുപൊടി - 3 ടേബിൾസ്പൂൺ
11. മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
12. ഉപ്പ് - ആവശ്യത്തിന്
13. ചിക്കൻ എല്ലില്ലാത്ത കഷ്ണങ്ങൾ - 3/4 കിലോഗ്രാം

തയാറാക്കുന്ന വിധം: 

  • മീനില്ലാത്ത ഈ മീൻകറിയിൽ മീനിന്  പകരം എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങളാണ് ചേർത്തിരിക്കുന്നത് . ആദ്യം ചിക്കൻ ചെറിയ മീൻ കഷ്ണങ്ങൾ പോലെ മുറിച്ച് കഴുകി വയ്ക്കുക. 
  • അതിന് ശേഷം ചൂടായ മൺചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. കടുകും ഉലവയും ഇട്ട് പൊട്ടുമ്പോൾ,  ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും  ഉള്ളിയും ചേർത്ത് ഇളക്കുക. ഒരു ബ്രൗൺ നിറം ആകുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കുക .  നന്നായി ഇളക്കി യോജിപ്പിക്കുക. ഈ സമയം  ഉരുക്കിയ കുടമ്പുളി നീര് ആവശ്യത്തിന് ഒഴിക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കാം. 
  • ചാറ് നന്നായി തിളയ്ക്കുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ഏകദേശം അരമണിക്കൂർ കൊണ്ട് കഷ്ണങ്ങൾ വെന്ത് കിട്ടും. വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങാം. ചൂട് ചോറിന്റെ കൂടെ ഈ കറി ഒഴിച്ച് കഴിച്ചാൽ സൂപ്പർ ടേസ്റ്റാണ്.

സ്പെഷൽ ടിപ്പ്  :

കുടമ്പുളി നീര് തയാറാക്കി സൂക്ഷിക്കാൻ ഒരു  പാത്രത്തിൽ കുടം  പുളി എടുത്ത് കഴുകി വയ്ക്കുക. ഇതിലേക്ക് ചെറിയ ചൂട് വെള്ളവും ഉപ്പും ചേർത്ത് നീര് ഇറങ്ങാൻ വയ്ക്കുക. ചൂടാറിയ ശേഷം ഒരു കുപ്പിയിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ നീര് ആവശ്യാനുസരണം കറിയിൽ ചേർക്കാം. നീര് തീരുന്നതിനനുസരിച്ച് വെള്ളം ചേർത്ത് കൊടുത്താൽ വീണ്ടും ഉപയോഗിക്കാം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com