ADVERTISEMENT

ഉരുളകിഴങ്ങ് 65   ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. സ്റ്റാർട്ടർ ആയോ സ്നാക്സ് ആയോ ഒക്കെ കഴിക്കാവുന്ന കിടിലൻ ഐറ്റം ആണ്. കുട്ടികൾക്കും വളരെ ഇഷ്ടമാകും. 

ചേരുവകൾ :

  • ഉരുളകിഴങ്ങ് - 3 എണ്ണം 
  • കാശ്മീരി മുളക് പേസ്റ്റ് - 2 ടേബിൾ സ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടേബിൾ സ്പൂൺ 
  • അരിപ്പൊടി - 1 ടേബിൾ സ്പൂൺ
  • കടലപ്പൊടി - 1 ടേബിൾ സ്പൂൺ 
  • കോൺഫ്ലോർ - 1/2 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
  • നാരങ്ങ - 1/2 എണ്ണം 

തയാറാക്കുന്ന വിധം :

കാശ്മീരി മുളക് പേസ്റ്റ് ഉണ്ടാക്കാൻ ഒരു കപ്പ് വെള്ളം ചൂടാക്കുക. അതിലേക്കു ഒരു 12  കാശ്മീരി മുളകും ഒന്നര ടേബിൾ സ്പൂൺ വിനാഗിരിയും ഇട്ട് ഒരു 5 മിനിറ്റ് തിളപ്പിക്കുക. ചൂട് ആറിയ ശേഷം വെള്ളം ഇല്ലാതെ അരച്ചെടുക്കുക. ഒരു പാനിൽ രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി മുളക് പേസ്റ്റ് ഇട്ട് വഴറ്റുക. വെള്ളം വറ്റി എണ്ണ തെളിയുന്നത് വരെ ഇളക്കാം. (ചൂട് കുറഞ്ഞശേഷം  ഇത് വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്‌ജിൽ  സൂക്ഷിക്കാം.) 

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉപ്പ് ഇട്ട് വേവിക്കുക. അതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. അതിലേക്ക് കാശ്മീരി മുളക് പേസ്റ്റ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി 20 മിനിറ്റ് വയ്ക്കുക. അതിനുശേഷം ഇതിലേക്ക് അരിപ്പൊടി, കടലപ്പൊടി, കോൺഫ്ലോർ എന്നിവ ഇട്ട് കുറച്ചു വെള്ളം തളിച്ച് കൊടുത്തു പേസ്റ്റ് ആക്കി എടുക്കുക. എണ്ണ ചൂടാക്കി അതിലേക്കു ഓരോ കഷ്ണം ഇട്ട് ക്രിസ്‌പി ആകുന്ന വരെ വറത്തെടുക്കുക. കഴിക്കുന്നതിന്  മുൻപ് നാരങ്ങനീര് ഒഴിച്ച് കഴിക്കാം.

English Summary : Crispy Veg Starter, Urulai Kizhangu Roast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com