ADVERTISEMENT

നിങ്ങളിൽ ആരെങ്കിലും പുളിയും മധുരവും ഇഷ്ട്ടപ്പെടാത്തവരായി ഉണ്ടോ?... ഇത് രണ്ടും സമന്വയിക്കുന്ന  ഊണിന് സൈഡ് ഡിഷ്‌ ആയി വിളമ്പുന്ന വിഭവമാണ് മുളകാപച്ചടി. ഇത് നമുക്ക് വീട്ടിൽ തന്നെ അനായാസം പാകം ചെയ്യാം. ഇത് കേടുകൂടാതെ ദിവസങ്ങളോളം ഉപയോഗിക്കുകയും ചെയ്യാം. 

ചേരുവകൾ :

  • കുരു കളഞ്ഞ വാളൻ പുളി - വലിയ ഒരു നാരങ്ങ വലുപ്പത്തിൽ 
  • വെള്ളം - 1 ലിറ്റർ 
  • വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ 
  • കടുക്, ഉലുവ- 1 ടീ സ്പൂൺ വീതം 
  • പച്ചമുളക് -6-7 എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന് 
  • മുളകുപൊടി -1 1/2 ടീ സ്പൂൺ 
  • മഞ്ഞൾപ്പൊടി -1/4 ടീ സ്പൂൺ 
  • കല്ലുപ്പ് -1 1/4 ടീ സ്പൂൺ 
  • ശർക്കര - 1 വലിയ കഷ്ണം 
  • കടുക് ചതച്ചത് -1 1/2 ടേബിൾ സ്പൂൺ 
  • അരിപൊടി വറുത്തത് - 1 ടീ സ്പൂൺ 
  • വെള്ളം - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

പുളി വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുക്കുക. ചീന ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ എന്നിവ ചേർത്ത് വറുത്തു പൊട്ടിച്ചശേഷം നെടുകെ പിളർന്ന പച്ചമുളക് ചേർത്ത് നിറം മാറും വരെ വഴറ്റുക. അതിലേക്ക് കറിവേപ്പില കൂടി ചേർക്കുക. മുളകും മഞ്ഞൾപ്പൊടിയും  ഉപ്പും ചേർത്തിളക്കുക. അതിലേക്ക് നേരത്തെ തയാറാക്കിയ പുളി വെള്ളം ചേർക്കുക. ഈ മിശ്രിതം തിളച്ചു വരുമ്പോൾ ചതച്ച കടുകും ചേർക്കുക. ഇത് നന്നായി തിളച്ചു വെന്താൽ,  തീയണച്ചു അരിപൊടി വെള്ളത്തിൽ കലർത്തി ഇതിലൊഴിച്ചു വാങ്ങി വയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com