ADVERTISEMENT

ഈദ് ആഘോഷിക്കാൻ  തനത് പെരുന്നാൾ മധുരം പാൽ വാഴയ്ക്കാ തയാറാക്കിയാലോ?.

ചേരുവകൾ:

  • ഏത്തപ്പഴം -1
  • ചൗവ്വരി -1 കപ്പ്
  • പശുവിൻ പാൽ - 2 കപ്പ് 
  • നാളികേരപ്പാൽ - 1 കപ്പ് 
  • പഞ്ചസാര - 5 ടേബിൾ സ്പൂൺ 
  • ഏലയ്ക്കാ പൊടിച്ചത് -1/2 ടീ സ്പൂൺ 
  • ഉപ്പ് - ഒരു നുള്ള് 
  • അണ്ടിപരിപ്പ് -6,7 എണ്ണം 
  • മുന്തിരി -1 ടേബിൾ സ്പൂൺ 
  • നെയ്യ് -2 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം:

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൗവരി വേവിച്ചെടുക്കുക .വെന്ത ശേഷം അതിലേക്ക് പശുവിൻ പാൽ ഒഴിച്ച് കൊടുത്ത് കുറച്ചു നേരം ഇളക്കികൊടുത്ത് ഏത്തപ്പഴം ചേർത്ത്  കൊടുക്കുക. പാൽ നന്നായി കുറുകി വന്നതിന് ശേഷം ഏലയ്ക്കാപൊടിയും ഉപ്പും ചേർത്ത് കൊടുക്കുക. നാളികേരപ്പാൽ ചേർത്ത് കൊടുത്ത് ഒരു തിള വന്നതിനു ശേഷം തീ ഓഫ് ആകുക. ശേഷം വേറൊരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും ഇട്ട് വറുത്ത് കോരി അതും ഇതിന്റെ മുകളിലേക്ക് ഇട്ട് കൊടുക്കുക. മലബാറിന്റെ തനത് പാൽ വാഴയ്ക്ക റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com