ADVERTISEMENT

ഇത് പോലെ ഒരു അടിപൊളി കറി ഉണ്ടെങ്കിൽ ചോറിനു വേറെ കറി എന്തിനാ? അതും  വെറും 10 മിനിറ്റിനുള്ളിൽ.

ആവശ്യമായ സാധനങ്ങൾ

സ്റ്റെപ് 1- വേവിക്കാൻ 

  • മുരിങ്ങക്കായ – 2- നീളത്തിൽ മുറിച്ചത് 
  • നല്ല പുളിയുള്ള തക്കാളി – 2 ( ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് – 2 (നെടുകെ കീറിയത്)
  • ചെറിയ ഉള്ളി – 12 ( ചെറുതായി അരിഞ്ഞത്)
  • വെള്ളം – 1 ½ കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

സ്റ്റെപ് 2 –  അരപ്പിന് 

  • തേങ്ങ – 1 കപ്പ്
  • ചെറിയ ഉള്ളി – 4എണ്ണം
  • വെളുത്തുള്ളി - 1 അല്ലി
  • ജീരകം –1/2  ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • വെള്ളം –½ കപ്പ്

 

സ്റ്റെപ് 3 – കടുക് താളിക്കാൻ 

  • കടുക് -1 
  • ചെറിയ ഉള്ളി -4 
  • കറിവേപ്പില – ആവശ്യത്തിന്
  • എണ്ണ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • മുരിങ്ങക്കായും തക്കാളിയും ചെറിയുള്ളിയും ഒരുമിച്ച് അൽപ്പം ഉപ്പും  1 ½ കപ്പ് വെള്ളവും ചേർത്ത് മൂടിവെച്ച് വേവിക്കുക.
  • മുരിങ്ങക്കായ വേവാൻ 5 -10 മിനിറ്റ് വേണ്ടി വരും.
  • മുരിങ്ങക്കായ വെന്ത് ഉടഞ്ഞു പോകരുത്, തക്കാളി നന്നായി വെന്തു ഉടയണം.
  • വെന്ത് കഴിയുമ്പോൾ അരപ്പ് ചേർക്കുക.  
  • തേങ്ങയുടെ പച്ച ടേസ്റ്റ് മാറിയാൽ തീ ഓഫാക്കുക.
  • എന്നിട്ട് കടുക് വറുത്ത്  ചേർക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com