ADVERTISEMENT

പ്രഭാത ഭക്ഷണത്തിന് അപ്പവും മുട്ടക്കറിയും റസ്റ്ററന്റ് രുചിയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

മുട്ടക്കറി തയാറാക്കാനുള്ള ചേരുവകൾ

  • മുട്ട -4 എണ്ണം
  • വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
  • സവാള-2 എണ്ണം
  • പച്ചമുളക് -4 എണ്ണം
  • തക്കാളി-1 എണ്ണം
  • ഗ്രാമ്പൂ, പട്ട, ഏലയ്ക്ക - 3 വീതം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • തൈര് - 3 ടേബിൾസ്പൂൺ
  • മുളകുപൊടി-1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി -1/2 ടീസ്പൂൺ
  • പെരുഞ്ചീരകം - 1/2 ടീസ്പൂൺ
  • കുരുമുളകു പൊടി - 1/2 ടീസ്പൂൺ
  • ഗരം മസാല -1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

 

സ്പോഞ്ച് അപ്പം ചേരുവകൾ

  • കുതിർത്ത പച്ചരി - 2 കപ്പ്
  • തേങ്ങ - 1/2 പീസ്
  • പഞ്ചസാര - 1 ടീസ്പൂൺ
  • വെളുത്തുള്ളി - 3 അല്ലി
  • ഉള്ളി - 2 എണ്ണം
  • ജീരകം -1/4 ടീസ്പൂൺ
  • യീസ്റ്റ് -1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാകുമ്പോൾ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക, ശേഷം സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് വഴറ്റുക.

നന്നായി വഴറ്റി ഉണങ്ങി കഴിയുമ്പോൾ ചൂടാറിയശേഷം ഒരു മിക്സിയിൽ ഇട്ട് ചെറുതായി അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം വീണ്ടും പാൻ ചൂടാക്കി 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ഗ്രാമ്പൂ, പട്ട, ഏലയ്ക്ക എന്നിവ ചേർത്ത് കൊടുക്കുക. ശേഷം പച്ചമുളകും തക്കാളിയും ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നുകഴിയുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. നന്നായി യോജിപ്പിക്കുക. ശേഷം മസാലകൾ ചേർത്ത് കൊടുക്കാം. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരും ജീരകം പൊടിച്ചത് ശേഷം ഗരം മസാലയും മുകളിൽ പറഞ്ഞ അളവിൽ ചേർത്ത് നന്നായി വഴറ്റുക. അതിന് ശേഷം തൈര് ചേർത്ത് കൊടുക്കുക. നന്നായി യോജിപ്പിക്കുക. ശേഷം അരച്ച് മാറ്റിവച്ച സവാള ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയശേഷം കുറച്ച് വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കുറച്ചു നേരം കൂടി വേവിക്കുക. ശേഷം  മുട്ട പകുതി മുറിച്ച് കമഴ്ത്തി ഇതിലേക്ക് ചേർത്ത് കൊടുക്കുക. കറിയുമായി യോജിപ്പിക്കുക. കുറച്ച് വെള്ളവും ചേർത്ത് കൊടുത്ത് അല്പനേരം കൂടെ തീ കുറച്ച് അടുപ്പത്ത് വയ്ക്കുക. അവസാനമായി കുരുമുളക് പൊടിയും ചേർക്കുക. ചെറുതായി ഒന്ന് ഇളക്കുക. നമ്മുടെ റെസ്റ്റോറന്റ് സ്റ്റൈൽ മുട്ടക്കറി റെഡി.

സ്പോഞ്ച് അപ്പം ഉണ്ടാക്കുന്നതിന് തലേദിവസം പച്ചരി വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ഇത് രാവിലെ മിക്സിയുടെ ജാറിൽ അരച്ച് എടുക്കണം. രണ്ട് തേങ്ങയും പഞ്ചസാരയും ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങയും ഉള്ളിയും വെളുത്തുള്ളിയും ജീരകവും  ചതച്ചത് ചേർക്കുക, ഈസ്റ്റും ചേർക്കാം. രണ്ട് മണിക്കൂറിന്  ശേഷം അപ്പത്തിനുള്ള മാവ് റെഡിയാകും. മാവ് ഒരു പാലപ്പ ചട്ടിയിലേക്ക് ഒഴിച്ച് രണ്ട് മിനിറ്റ് വേവിച്ചാൽ സ്പോഞ്ച് അപ്പം റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com