ADVERTISEMENT

വളരെ എളുപ്പത്തിൽ ഗ്രിൽ ഒന്നും ഉപയോഗിക്കാതെ ചിക്കൻ ടിക്ക എങ്ങിനെ തയാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

1. ചിക്കൻ ബ്രസ്റ്റ് (ചതുര കഷ്ണങ്ങളാക്കിയത്) – 300 ഗ്രാം
2. സവാള (ചതുര കഷ്ണങ്ങളാക്കിയത്) – 1/4 കപ്പ്
3. കാപ്സിക്കം (ചതുര കഷ്ണങ്ങളാക്കിയത്) – 1 കപ്പ്
4. ചെറിയ തക്കാളി (നിർബന്ധമില്ല) – 5-6 എണ്ണം
5. മുളകുപൊടി – 1 ടീസ്പൂൺ
6. മല്ലിപ്പൊടി – 1 ടീസ്പൂൺ
7. ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിൾ സ്പൂൺ
8. സോയ സോസ് – 1 ടേബിൾ സ്പൂൺ
9. ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾ സ്പൂൺ
10. നാരങ്ങാ നീര് – 2 ടേബിൾ സ്പൂൺ
11. ഒലിവ് ഓയിൽ – 3 ടേബിൾ സ്പൂൺ
12. ഉപ്പ് – ആവശ്യത്തിന്
13. കബാബ് സ്റ്റിക്ക് (Skewers) – 5-6 എണ്ണം

തയാറാക്കുന്ന വിധം

ആദ്യം ചതുര കഷ്ണങ്ങളാക്കിയ ചിക്കനിലേക്ക് ആവശ്യത്തിന് ഉപ്പ്, 1 ടീസ്പൂൺ മുളക് പൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, 1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, 1 ടേബിൾ സ്പൂൺ സോയ സോസ് , 1 ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് , 1 ടേബിൾ സ്പൂൺ നാരങ്ങാനീര്, 1 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിനെ അര മണിക്കൂർ മസാലകളൊക്കെ പിടിക്കുന്നതിനായി മാറ്റി വയ്ക്കുക. 

പിന്നീട് ഒരു പാത്രത്തിലേക്ക് കാൽ കപ്പ് സവാള (ചതുര കഷ്ണങ്ങളാക്കിയത്),1 കപ്പ് കാപ്സികം (ചതുര കഷ്ണങ്ങളാക്കിയത്), ചെറിയ തക്കാളി 5/6 എണ്ണം എന്നിവ ചേർക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളക് പൊടി,1 ടേബിൾസ്പൂൺ നാരങ്ങാനീര്,1 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം 10 മിനിറ്റ് മാറ്റി വയ്ക്കുക.

ശേഷം ഒരു കബാബ് സ്റ്റിക്കിലേക്ക് തയാറാക്കി വച്ചിരിക്കുന്ന വെജിറ്റബിളും ചിക്കനും ഇട കലർത്തി കോർക്കുക.അതിനു ശേഷം ഒരു പാൻ കുറഞ്ഞ തീയിൽ ചൂടാക്കി അതിലേക്ക് 1 ടേബിൾ സ്പൂൺ ഒലിവ്ഓയിൽ ചേർത്ത് കൊടുക്കുക. ഓയിൽ ചൂടാവുമ്പോൾ അതിലേക്ക് തയാറാക്കി വച്ചിട്ടുള്ള കബാബ് സ്റ്റിക്ക് ചേർത്ത് കൊടുത്ത് 2 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. എന്നിട്ട് സ്റ്റിക്ക് ഒന്ന് തിരിച്ചിട്ട് മൂടിവച്ച് 5 മിനിറ്റ് വേവിക്കുക. അതിനു ശേഷം മൂടി തുറന്ന് സ്റ്റിക്ക് തിരിച്ചിടുക. ഓരോ 3 മിനിറ്റ് കൂടുമ്പോഴും സ്റ്റിക്ക് തിരിച്ചിട്ട് കൊടുത്ത് എല്ലാ വശവും ഒരു പോലെ വേവിച്ചെടുക്കുക. 20 മിനിറ്റ് വേവിച്ചെടുത്താൽ ചിക്കൻ ടിക്ക തയാറാകും. ചെറിയ ചൂടോടു കൂടി കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com