ADVERTISEMENT

പച്ച നേന്ത്രക്കായയുടെ തൊലി വലിച്ച് എറിഞ്ഞ് കളയണ്ട, ഉഗ്രൻ തോരൻ തയാറാക്കാം.

ചേരുവകൾ

  • കായ തൊലി /വാഴയ്ാക്കാ തൊലി - 2 നേന്ത്രക്കായയുടെ
  • ചെറുപയർ - 1/4 കപ്പ് 
  • നാളികേരം - 1 കപ്പ് 
  • പച്ചമുളക് - 2 എണ്ണം 
  • ചെറിയ ഉള്ളി - 5 എണ്ണം 
  • കടുക് - 1/4 ടേബിൾ സ്പൂൺ 
  • ഉഴുന്ന് - 1/2 ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടേബിൾ സ്പൂൺ 
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • കറിവേപ്പില 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം :

ചെറുപയർ രണ്ടു മണിക്കൂർ കുതർത്ത് വച്ചതിനുശേഷം  നന്നായി കഴുകി ഉപ്പും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് കുക്കറിൽ വേവിച്ച് എടുക്കുക. ഒരു പാടു വെന്തു പോകരുത്.

കായയുടെ തൊലി ചെറുതാക്കി അരിഞ്ഞ് കുറച്ച് വെള്ളവും ഒഴിച്ച് അതിലേക്ക് മഞ്ഞൾപ്പൊടി ഇട്ട് ഒരു 10 മിനിറ്റ് വയ്ക്കുക.

നാളികേരം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ പൊട്ടിക്കുക. അതിലേക്ക് നേന്ത്രക്കായ തൊലി വെള്ളം ഇല്ലാതെ ഇട്ടു കൊടുക്കുക. നന്നായി ഇളക്കുക. അതിലേക്കു ചെറുപയർ വേവിച്ചത് വെള്ളത്തോടെ ഇട്ട് ഇളക്കുക. ആവശ്യത്തിന് ഉപ്പും  ചേർക്കാം. അടച്ചു വച്ച് വേവിക്കുക. അതിനുശേഷം ചതച്ച നാളികേരം ഇട്ട് ചെറിയ തീയിൽ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ഒഴിച്ച് ഇളക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com