ADVERTISEMENT

ഉച്ചഭക്ഷണത്തിനും രാത്രിയിലും ചോറും കറികളും വെച്ച് ബുദ്ധിമുട്ടുന്ന വീട്ടമ്മമാർക്കിതാ ഒരു അത്യുഗ്രൻ പ്രശ്ന പരിഹാരം.. സ്വാദൂറുന്ന മസാലകളും  നെയ്യും ജീരകശാല അരിയും ചേർത്തുണ്ടാക്കുന്ന വിഭവം. 

  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -1 ടീ സ്പൂൺ വീതം 
  • മല്ലി, പുതിയിന ഇലകൾ - ആവശ്യത്തിന് 
  • സവാള -1 എണ്ണം പകുതി മുറിച്ചത് 
  • പച്ച മുളക്, വറ്റൽ മുളക് - 3 എണ്ണം വീതം
  • വെള്ളം - 2 ടേബിൾ സ്പൂൺ 

ഇവ മിക്സിയിൽ അരച്ചെടുത്തു പേസ്റ്റാക്കുക.

 

  • നെയ്യ് - 2 ടേബിൾ സ്പൂൺ 
  • ഏലയ്ക്ക - 3 എണ്ണം 
  • പട്ട - 1 കഷ്ണം 
  • ഗ്രാമ്പു - 4 എണ്ണം 
  • തക്കോലം -1 കഷ്ണം 
  • വഴനയില -1 എണ്ണം 
  • അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി - ആവശ്യത്തിന് 

പ്രഷർ കുക്കർ സ്റ്റൗവിൽ  വെച്ച്  നെയ്യ് തിളപ്പിച്ച്‌ ഏലയ്ക്ക, പട്ട, ഗ്രാമ്പു, തക്കോലം, വഴനയില, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ വറുത്തെടുക്കുക. 

 

  • മല്ലിപ്പൊടി -2 ടേബിൾ സ്പൂൺ 
  • മഞ്ഞൾപൊടി -1/4 ടീ സ്പൂൺ 
  • കാശ്മീരി മുളക് പൊടി -1 ടീ സ്പൂൺ 
  • മുളക് പൊടി -1/2 ടീ സ്പൂൺ 
  • ഉപ്പ് -1 1/4 ടീസ്പൂൺ
  • തക്കാളി -4 എണ്ണം (കഷ്ണങ്ങളാക്കിയത് )
  • ജീരക ശാല അരി( 2 മണിക്കൂർ കുതിർത്തെടുത്തത് ) -1 1/2 കപ്പ് 

തയാറാക്കുന്ന വിധം

കുക്കറിൽ  വറുത്തു വെച്ച ചേരുവയിലേക്ക് മല്ലി, മുളക് പൊടികളും ഉപ്പും ചേർത്തിളക്കുക.അതിലേക്കു ആദ്യം അരച്ച് വെച്ച പേസ്റ്റും ചേർത്തിളക്കുക.  നന്നായി വഴറ്റിയ ശേഷം തക്കാളി ചേർത്ത് വഴറ്റുക. നന്നായി വെന്ത ഈ മസാല ചേരുവയിലേക്കു ജീരക ശാല അരി കൂടി ചേർത്തിളക്കുക. നന്നായി ഇളക്കിയ ശേഷം  2 1/2 കപ്പ് വെള്ളം ചേർത്ത്, മല്ലിയിലയും പുതീനയിലയും ആവശ്യത്തിന് വിതറി  ഒരു വിസിൽ വരും വരെ പാകം ചെയ്യുക. കുക്കർ തണുത്ത ശേഷം മൂടി തുറന്നു വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com