ADVERTISEMENT

അധികം മസാലക്കൂട്ടുകള്‍ ഒന്നുമില്ലാതെ വെറും രണ്ട് ചേരുവകള്‍ കൊണ്ട് ഞൊടിയിടയില്‍ കൊതിപ്പിക്കുന്ന അടിപൊളി മാജിക്ക് ചിക്കന്‍ തയാറാക്കി നോക്കാം. 

ചേരുവകൾ

  • ചിക്കന്‍- മുക്കാല്‍ കിലോ
  • ചെറിയ ഉള്ളി - 200 ഗ്രാം
  • ചില്ലി ഫ്‌ളേക്‌സ് - 3 ടീസ്പൂണ്‍ (വറ്റല്‍മുളക് തരിയായി പൊടിച്ചത്)
  • എണ്ണ – രണ്ട് ടേബിൾസ്പൂൺ
  • വിനാഗിരി - ഒരു ടീസ്പൂണ്‍ 
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ചെറിയ ഉള്ളി നന്നായി ചതച്ചെടുക്കണം. ഒരു പാന്‍ ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായിക്കഴിയുമ്പോള്‍ കറിവേപ്പില ഇടുക. അതിലേക്ക് ചതച്ചുവച്ചിരിക്കുന്ന ചെറിയ ഉള്ളിയും ഉപ്പും ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ അതിലേക്ക് ചില്ലി ഫ്‌ളേക്‌സ് ചേര്‍ത്ത് നന്നായി യോജിപ്പിക്കു. ഇത് രണ്ടും ബ്രൗണിഷ് കളര്‍ ആകുന്നതുവരെ വഴറ്റുക. പിന്നീട് ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം അടച്ചുവച്ച് വേവിച്ചെടുക്കുക. ലോ ടു മീഡിയം ഫ്‌ളെയിമില്‍ പത്തുമിനിറ്റ് വേവിച്ചെടുക്കണം. ഇതില്‍ വെള്ളം ഒഴിക്കേണ്ടതില്ല. ചിക്കനിലെ വെള്ളത്തില്‍ തന്നെ വേവിച്ചെടുക്കാവുന്നതാണ്. വെള്ളം വറ്റി മസാല നന്നായി ചിക്കനില്‍ പിടിച്ച ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ വിനാഗിരി ചേര്‍ത്ത് കൊടുക്കുക. അഞ്ച് മിനിറ്റോളം നന്നായി ഇളക്കി കൊടുക്കുമ്പോള്‍ ചിക്കന്റെ നിറം മാറി ഡാര്‍ക്ക് ബ്രൗണാകും. ഇതാണു മാജിക്കല്‍ ചിക്കന്റെ പാകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com