ADVERTISEMENT

കർക്കടക മാസത്തിലെ മറ്റൊരു പ്രധാനപ്പെട്ട രുചിക്കൂട്ടാണ് പത്രോട. ചേമ്പിലയിൽ മാവ് തേച്ച് പിടിപ്പിച്ച് അത് ചുരുട്ടി ആവിയിൽ വേവിച്ചാണ് തയാറാക്കുന്നത്.

ചേരുവകൾ

  • ചേമ്പില - 4 - 5 എണ്ണം
  • കടലമാവ് - 2 കപ്പ്
  • മല്ലിപ്പൊടി  - 1 ടീസ്പൂൺ
  • ജീരകപ്പൊടി  - 1/2 ടീസ്പൂൺ
  • കായം  - 1/4 ടീസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി  - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി  - 1/2 ടീസ്പൂൺ
  • ഡ്രൈ മാംഗോ പൗഡർ - 1/4 ടീസ്പൂൺ
  • വെളുത്ത എള്ള്  - 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ആക്കിയത് -1 1/2 ടേബിൾസ്പൂൺ
  • പുളിവെള്ളം  / ഉപ്പ്  / വെള്ളം  /എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേമ്പില തണ്ടും ഇലയുടെ അടിയിലെ കട്ടിയുള്ള ഭാഗവും മുറിച്ച് മാറ്റിയ ശേഷം ഉപ്പും മഞ്ഞളും പുളിയും കൂടി കലക്കിയ വെള്ളത്തിൽ ഇട്ട് നന്നായി കഴുകി തുടച്ച് വയ്ക്കാം.

കടലമാവും മല്ലിപ്പൊടിയും ജീരകപ്പൊടിയും കായവും ഗരം മസാലയും കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഡ്രൈ മാംഗോ പൊടിയും വെളുത്ത എള്ളും, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ആക്കിയതും പുളി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കലക്കി എടുക്കുക. കുറച്ച് കട്ടിയുള്ള മാവ് ആയിരിക്കാൻ ശ്രദ്ധിക്കണം.

ഇനി ഒരു ചേമ്പില എടുത്തു കമഴ്ത്തി വയ്ക്കുക. ഇതിന്റെ മുകളിലായി മാവ് തേച്ച് കൊടുക്കാം. ഇനി മറ്റൊരു ഇല എടുത്ത് എതിരായിട്ട് വെച്ച് കൊടുക്കാം. ഇത് പോലെ രണ്ടോ മൂന്നോ ഇലകൾ അടുക്കി വെച്ച ശേഷം മൂന്ന് വശത്തുനിന്നും മടക്കി ചുരുട്ടി  എടുക്കാം.

25 മുതൽ 30 മിനിട്ട് വരെ ആവിയിൽ വേവിച്ചെടുക്കാം. നന്നായി തണുത്ത ശേഷം മുറിച്ച് എടുക്കാം. കുറേക്കൂടി രുചി കൂട്ടാൻ ഒരു പാനിൽ അല്പം എണ്ണ തടവി ചെറു തീയിൽ 2 വശവും മൊരിച്ച് എടുക്കാം .

ശ്രദ്ധിക്കാൻ : മധുരം ഇഷ്ടമാണെങ്കിൽ അല്പം ശർക്കര കൂടി മാവിൽ ചേർക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com