ADVERTISEMENT

ചപ്പാത്തി ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും ഈ തലശ്ശേരി പുതിയാപ്പിള സ്പെഷൽ ചപ്പാത്തി.

ചേരുവകൾ

  • ആട്ട /ഗോതമ്പ് പൊടി - 4 കപ്പ്‌ 
  • പാൽ - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • ബട്ടർ /നെയ്യ്  - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഗോതമ്പുപൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ട് യോജിപ്പിച്ച് ആവശ്യാനുസരണം പാൽ  ഒഴിച്ചു നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ഇത് കുറച്ച് വലിയ ഉരുളകളാക്കി പരത്തുക വട്ടത്തിൽ ഒന്ന് പരത്തി അതിലേക് 1 ടീസ്പൂൺ ബട്ടർ /നെയ്യ് പുരട്ടുക ശേഷം നാല് സൈഡിൽ നിന്നും മടക്കി ചതുരാകൃതിൽ ആക്കുക. ഇനി വീണ്ടും പരത്തി എടുക്കുക. ഇങ്ങനെ മുഴുവൻ പരത്തി എടുക്കാം.

ഒരു പാൻ  ചൂടാക്കി ഓരോ ചപ്പാത്തിയും ഇട്ടു കൊടുക്കാം. ആദ്യത്തെ ഭാഗം ചെറിയ ബ്രൗൺ കളർ ആവുമ്പോൾ തിരിച്ചിടുക ആ ഭാഗത്ത് ബട്ടർ പുരട്ടുക, ശേഷം അടുത്ത ഭാഗം നല്ലവണ്ണം പൊങ്ങി വരുമ്പോ വീണ്ടും ബട്ടർ പുരട്ടി തിരിച്ചിട്ട് പാനിൽ നിന്നും മാറ്റി എടുക്കാം. സ്വാദിഷ്ടവും വളരെ സോഫ്റ്റുമായ തലശ്ശേരി പുതിയാപ്പിള ചപ്പാത്തി റെഡി.

ശ്രദ്ധിക്കാൻ : വെള്ളം ഒട്ടും ചേർക്കാതെ പാലിലാണ് ഈ ചപ്പാത്തി മാവ് കുഴച്ച് എടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com