ADVERTISEMENT

ചെമ്പരത്തി ചക്കപ്പഴം കൊണ്ട് നല്ല പൂവ് പോലത്തെ വട്ടയപ്പം ഉണ്ടാക്കാം. 

ചേരുവകൾ

  • ചക്കപ്പഴം -10 ചുള 
  • വെള്ളത്തിൽ കുതിർത്ത പച്ചരി -1കപ്പ്‌ 
  • ശർക്കര പാനി -1 കപ്പ്‌ 
  • തേങ്ങ തിരുമ്മിയത് -1 കപ്പ്‌ 
  • ചോറ് -1/2 കപ്പ്‌ 
  • ജീരകം -1 സ്പൂൺ
  • ഏലയ്ക്ക -4 എണ്ണം 
  • ഇൻസ്റ്റന്റ് യീസ്റ്റ്‌ -1 ടീസ്പൂൺ 
  • അരിഞ്ഞ ചക്ക പഴം -1/2 കപ്പ്‌ 
  • വെള്ളം -1 കപ്പ്‌ 

തയാറാക്കുന്ന വിധം 

പച്ചരി, ചക്കപ്പഴം, ശർക്കര പാനി, തേങ്ങ, ചോറ്, ജീരകം ഏലയ്ക്ക, യീസ്റ്റ്‌ എന്നിവ കുറച്ച് വെള്ളവും ഒഴിച്ച് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇത് 5 മണിക്കൂർ വരെ പുളിയ്ക്കാൻ വയ്ക്കുക.

പുളിച്ച ശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് കലക്കി എടുക്കാം. അപ്പചെമ്പിൽ വെള്ളം നിറച്ച് ചൂടാക്കി, ആവി വരുമ്പോൾ നെയ്യ് തടവി പേറ്റിൽ മാവ് ഒഴിച്ച് മുകളിൽ അരിഞ്ഞ ചക്കപ്പഴവും ഇട്ട് 10–20 മിനിറ്റ് നല്ല തീയിൽ വേവിച്ച് എടുക്കാം. തണുത്തതിന് ശേഷം മുറിച്ച് കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com