ADVERTISEMENT

വടക്കൻ മലബാറിന്റെ സദ്യ കളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത വിഭവം. രുചിയിൽ കേമൻ.. മുളകാ പച്ചടി.. ഒരു വർഷം വരെ ഫ്രിഡ്‌ജിൽ കേടു വരാതെ സൂക്ഷിക്കാം. 

ചേരുവകൾ :
1. കുരു ഇല്ലാത്ത പുളി - 200 ഗ്രാം ( ഏകദേശം അര മുറി നാളികേര വലിപ്പം )
2. ശർക്കര - 4 അല്ലെങ്കിൽ 5 എണ്ണം
3.പച്ചമുളക് - 9 to 10 എണ്ണം
4.കടുക് - ഒന്നര ടേബിൾ സ്പൂൺ
5. ഉഴുന്ന് - 2 ടേബിൾ സ്പൂൺ
6. കറുത്ത എള്ള് - 2 ടേബിൾ സ്പൂൺ
7. നല്ലെണ്ണ - 1.5 ടേബിൾ സ്പൂൺ
8.ഉലുവാപ്പൊടി - 3/4 ടീസ്പൂൺ
9.മഞ്ഞൾപ്പൊടി - 1/2 ടേബിൾ സ്പൂൺ
10. ഉപ്പ് - ആവശ്യത്തിന്

വറുത്തിടാൻ :
1.കടുക് - 1/4 ടേബിൾ സ്പൂൺ
2.വറ്റൽ മുളക് - 1 എണ്ണം
3.നല്ലെണ്ണ - 1 ടേബിൾ സ്പൂൺ
4.കറിവേപ്പില

തയാറാക്കുന്ന വിധം :

പുളി ഒരു 20 മിനിറ്റ് അര ലിറ്റർ ചൂട് വെള്ളത്തിൽ ഇട്ടു വയ്ക്കുക. കടുക് ഒരു അഞ്ചു പത്തു മിനിറ്റ് വെള്ളത്തിൽ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഉഴുന്ന് എണ്ണ ഒഴിക്കാതെ വറത്തെടുത്തു പൊടിച്ചു വയ്ക്കുക. അതേ പോലെ തന്നെ എള്ളും വറത്തെടുത്തു പൊടിച്ചെടുക്കുക. ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് പച്ചമുളക് വഴറ്റി എടുക്കുക. പുളി നന്നായി പിഴിഞ്ഞു അതിലേക്കു ഒരു 400 മില്ലിലിറ്റർ വെള്ളം കൂടി ഒഴിച്ച് (ആകെ ഒരു 900 മില്ലിലിറ്റർ) എടുക്കുക. അതിലേക്ക് ശർക്കര, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കാം. ഇത് പച്ചമുളക് വഴറ്റിയതിൽ ഇട്ട് നന്നായി തിളപ്പിച്ച്‌ കുറുക്കി എടുക്കുക.

കുറുകി വന്നാൽ തീ അണച്ച ശേഷം ഉഴുന്ന് പൊടി, എള്ള് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കാം. ഇതിലേക്ക് കടുക് അരച്ചത് ഇട്ട് ഇളക്കാം. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുത്തെടുക്കാം. അതിലേക്ക് ഉലുവാ പൊടിച്ചതും കൂടി ഇട്ട് ഇളക്കി യോജിപ്പിക്കുക. നന്നായി തണുത്ത ശേഷം ഒരു കുപ്പിയിൽ ആക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com