ADVERTISEMENT

രുചികരമായ ഉരുളക്കിഴങ്ങ് പലഹാരം, ചമ്മന്തി അല്ലെങ്കിൽ സോസിനൊപ്പം കഴിക്കാൻ കിടിലൻ രുചിയാണ്.

ചേരുവകൾ 

  • ഉരുളക്കിഴങ്ങ് - 2 എണ്ണം 
  • വെളുത്തുള്ളി - 2 അല്ലി (ചെറുതായി മുറിച്ചത് )
  • ചതച്ചമുളക് - 1 ടീസ്പൂൺ 
  • റവ - അര കപ്പ് (പൊടിച്ചത് )
  • പത്തിരിപ്പൊടി - 1 കപ്പ്‌ 
  • മല്ലിയില  – ആവശ്യത്തിന്
  • ഓയിൽ -അര ടേബിൾസ്പൂൺ 
  • വെള്ളം - അര  കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

  • ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കണം.
  • ശേഷം കുറച്ച് ഓയിൽ ചൂടാക്കി അതിൽ വെളുത്തുള്ളിയും ചതച്ചമുളകും ചേർത്ത് മൂപ്പിച്ചതിന് ശേഷം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് റവ കുറുക്കിയെടുക്കണം.
  • റവ മിശ്രിതം ഒന്ന് തണുത്തതിനു ശേഷം പുഴുങ്ങി പൊടിച്ചെടുത്ത ഉരുളക്കിഴങ്ങിൽ ചേർക്കാം .
  • ഇതിൽ പത്തിരിപ്പൊടിയും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മല്ലിയിലയും ചേർത്ത് നന്നായി കുഴച്ച് വട്ടത്തിൽ മുറിച്ച്  എണ്ണയിൽ വറുത്തെടുക്കാം. നല്ല രുചികരവും വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ നാലുമണി പലഹാരവുമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com