മുട്ട ഇല്ലാത്ത ഓംലെറ്റ് , സൂപ്പർ രുചിയിൽ
Mail This Article
×
കടല മാവ് അല്ലെങ്കിൽ മൈദ ഉപയോഗിക്കാതെ മുട്ട ഓംലെറ്റിനെ വെല്ലുന്ന രുചിയിൽ മുട്ട ഇല്ലാത്ത ഓംലെറ്റ് തയാറാക്കാം.
ചേരുവകൾ
- ചെറുപയർ പരിപ്പ് - 1 കപ്പ്
- ഇഞ്ചി - ചെറിയ കഷണം
- പച്ചമുളക് - 1
- റെഡ് ചില്ലി ഫ്ലെക്സ് - 1/2 ടീസ്പൂൺ
- സവാള അറിഞ്ഞത് - 1 ടേബിൾസ്പൂൺ
- തക്കാളി അറിഞ്ഞത് - 1 ടേബിൾസ്പൂൺ
- മല്ലിയില അറിഞ്ഞത് - 1 ടേബിൾസ്പൂൺ
- ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
- എണ്ണ
- ബട്ടർ
- ഉപ്പ്
തയാറാക്കുന്ന വിധം
- ഒരു കപ്പ് ചെറുപയർ പരിപ്പ് ഏകദേശം 1 മണിക്കൂർ കുതർത്ത് എടുക്കുക.
- വെള്ളം ഊറ്റി കളഞ്ഞ ശേഷം മിക്സിയുടെ ജാറിൽ ഒരു ചെറിയ കഷണം ഇഞ്ചി, ഒരു പച്ചമുളക് എന്നിവ ചേർത്ത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
- ഈ പേസ്റ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക. ആവശ്യമായ ഉപ്പും 1/2 ടീസ്പൂൺ റെഡ് ചില്ലി ഫ്ലെക്സും ചേർത്ത് നന്നായി ഇളക്കുക. ചെറുതായി അരിഞ്ഞ സവാള, തക്കാളി, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. 1/4 ടീസ്പൂൺ ബേക്കിങ് സോഡ ചേർത്ത് വീണ്ടും ഇളക്കുക. അല്പം എണ്ണ ഒഴിച്ച് പാൻ ചൂടാക്കുക. തയാറാക്കിയ മാവ് ഒഴിക്കുക. പാൻ അടച്ച് വെച്ച് 2 മിനിറ്റ് വേവിക്കുക അല്ലെങ്കിൽ അടിവശം നന്നായി വേവുന്നത് വരെ. ശേഷം തിരിച്ചിട്ട് വേവിക്കുക.
- ഓംലെറ്റിന്റെ നടുഭാഗത്ത് 1 ടീസ്പൂൺ ബട്ടർ ഇടുക (ബട്ടർ ഇട്ടാൽ രുചി കൂടും ). ഓംലെറ്റ് പൂർണ്ണമായും പാകം ആവുന്നത് വരെ വേവിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.