ADVERTISEMENT

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള അമ്മിണി കൊഴുക്കട്ട രണ്ടു വ്യത്യസ്ത രുചിയിൽ  തയാറാക്കാം.

1. പച്ചരി- ഒരു കപ്പ്
2. വെള്ളം - 1/2കപ്പ് +മുക്കാൽ കപ്പ്
3. ഉപ്പ് – ആവശ്യത്തിന്
4. തേങ്ങ ചിരകിയത് - 1/2 കപ്പ്
5. നെയ്യ് - 1 ടീസ്പൂൺ
6. ജീരകം - 1/2 ടീ സ്പൂൺ

പച്ചരി അരമണിക്കൂർ കുതിർത്ത് അരകപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ഉപ്പും തേങ്ങയും ജീരകവും ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ കുറുക്കി എടുക്കുക.

ചൂട് കുറഞ്ഞശേഷം നന്നായി കുഴച്ച് ചെറിയ ഉരുളകൾ ആക്കി അവിയിൽ 10 മിനിറ്റ് വേവിച്ച് എടുക്കുക.

ഇതിൽ പകുതി എടുത്ത് മധുരമുള്ള കൊഴുക്കട്ടയും പകുതി മധുരം ചേർക്കാത്ത കൊഴുക്കട്ടയും തയാറാക്കാം.

  • മധുര കൊഴുക്കട്ടക്ക് ആവശ്യമുള്ള ചേരുവകൾ
  • പുഴുങ്ങിയ കൊഴുക്കട്ട- പകുതി
  • നെയ്യ്- 1 ടീ സ്പൂൺ
  • അണ്ടിപരപ്പ്-1 ടേബിൾസ്പൂൺ
  • ശർക്കര-2 ടേബിൾസ്പൂൺ
  • തേങ്ങ ചിരകിയത്-1/2 കപ്പ്
  • ഏലയ്ക്ക പൊടി-1/2 ടീ സ്പൂൺ

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അണ്ടിപരിപ്പ്  വറുത്ത് ഇതിലേക്ക് ശർക്കരയും തേങ്ങയും ഏലയ്ക്കാപ്പൊടിയും ചേർത്ത് വെള്ളം വറ്റുമ്പോൾ പുഴുങ്ങി വെച്ച കൊഴുക്കട്ട ചേർത്തിളക്കി വാങ്ങാം.

മധുരം ചേർക്കാത്ത കൊഴുക്കട്ടയ്ക്ക് വേണ്ട ചേരുവകൾ

1. കൊഴുക്കട്ട- പകുതി
2. വെളിച്ചെണ്ണ-1 ടേബിൾസ്പൂൺ
3. ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് - 5 എണ്ണം
6. ഉണക്ക മുളക് - 2
7. കറിവേപ്പില
8. കായപ്പൊടി - ഒരു നുള്ള്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്നുള്ളിയും ഉണക്ക മുളക്, കറിവേപ്പില എന്നിവയും വഴറ്റി തേങ്ങയും ആവശ്യത്തിന്  ഉപ്പും ചേർത്ത് പുഴുങ്ങി വെച്ച കൊഴുക്കട്ട ചേർത്ത്  നന്നായി  ഇളക്കി തീ ഓഫ്‌ ചെയ്യുക..എരിവ് വേണ്ടവർക്ക് മുളകുപൊടി ചേർക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com