ADVERTISEMENT

ലോകമെമ്പാടുമുള്ള ചായപ്രിയരുടെ കൂട്ടത്തിൽ മലയാളിയുടെ പങ്ക് മുന്നിൽ തന്നെയാവും എന്നതിന് സംശയം ഉണ്ടാവേണ്ട കാര്യമില്ല. ചായപ്രിയർക്കായി വേറിട്ട രുചിയോടെ കുങ്കുമപൂവിന്റെ സ്വാദിൽ ഇതൊന്നാസ്വാദിച്ചു നോക്കൂ. വിദേശ രാജ്യങ്ങളിലെ റസ്റ്ററന്റുകളിൽ വില കൂടിയ പാനീയമായാണിത് ലഭിക്കുന്നത്. 

ചേരുവകൾ :

  • പാൽ (കൊഴുപ്പ് കൂടിയത് )- 200 മില്ലി ലിറ്റർ
  • വെള്ളം - 50 മില്ലി ലിറ്റർ
  • പഞ്ചസാര - 2 ടീ സ്പൂൺ 
  • ചായപ്പൊടി -2 1/2 ടീ സ്പൂൺ 
  • കുങ്കുമപൂ - 4 ഇതളുകൾ 
  • പട്ട - ഒരു ചെറു കഷ്ണം 

തയാറാക്കുന്ന വിധം :

ഒരു ചായ പാത്രത്തിൽ പാൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. അതിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ചേർത്തിളക്കി വീണ്ടും 5 മിനിറ്റ് ചെറു തീയിൽ തിളപ്പിക്കണം. അതിനു ശേഷം അതിലേക്ക് കുങ്കുമപൂവും പട്ടയും കൂടി ചേർത്ത് 5-8 മിനിറ്റ് വീണ്ടും ചെറു തീയിൽ തിളപ്പിക്കണം. ഇപ്പോൾ ചായയുടെ അളവ് കുറുകി പകുതിയായിരിക്കും.  ഇത് ഒരു ഗ്ലാസിൽ പകർന്ന് 2-3 കുങ്കുമപൂ ഇതളുകൾ മുകളിൽ വിതറിയ ശേഷം കുടിച്ചു നോക്കൂ.. അപ്പോൾ അറിയാം ഫില്ലി ചായയുടെ വേറിട്ട രുചി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com