ADVERTISEMENT

പ്രഷർ കുക്കറിലും ഫ്രൈയിങ് പാനിലും കേക്ക് തയാറാക്കാനുള്ള വഴികൾ പല വീടുകളിലും ഇപ്പോൾ സൂപ്പർ ഹിറ്റാണ്. ഇങ്ങനെ തയാറാക്കുന്ന കേക്കുകൾ അലങ്കരിക്കാനുള്ള ക്രീം വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

അരക്കപ്പ് ഉപ്പില്ലാത്ത വെണ്ണ റൂം ടെമ്പറേച്ചറിൽ ഒരു ഹാൻഡ് ബീറ്റർ വെച്ച് നന്നായി മിക്സ് ചെയ്തു എടുക്കുക.  ഇതിലേക്ക് ഒന്നരക്കപ്പ് പൗഡർ ഷുഗർ ചേർത്ത് വീണ്ടും നന്നായി വിസ്ക്ക് ചെയ്യുക. കട്ടി കൂടുതലായി തോന്നുകയാണെങ്കിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ പാൽ ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. 

ഇത് ഒരു പൈപ്പിങ് ബാഗിലേക്ക് മാറ്റി    ആവശ്യാനുസരണമുള്ള ഡിസൈൻ കേക്കുകളിൽ ഉണ്ടാക്കിയെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com