ADVERTISEMENT

സദ്യ സ്റ്റൈൽ പൈനാപ്പിൾ പച്ചടി/മധുര പച്ചടി  ഉണ്ടാക്കി നോക്കാം. പുളിയും മധുരവും എരിവും ചേർന്ന ഈ വിഭവം സദ്യകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. 

ചേരുവകൾ :

1. പൈനാപ്പിൾ - 4 കഷ്ണം (തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ചെടുത്തത് )
2. പച്ച /ചുവന്ന മുന്തിരി - 1 ചെറിയ കപ്പ്
3. നാളികേരം - 1 ചെറിയ കപ്പ്‌
4. പച്ച മുളക് - 2 എണ്ണം
5. കടുക് - 1/4 ടേബിൾ സ്പൂൺ താഴെ
6. ജീരകം - 1/4 ടേബിൾ സ്പൂൺ താഴെ
7. ശർക്കര ചീകിയത് - 1.5 ടേബിൾ സ്പൂൺ
8. തൈര് - 2 ടേബിൾ സ്പൂൺ
9. മഞ്ഞൾപ്പൊടി - 1/4 ടേബിൾ സ്പൂൺ
10. മുളകുപൊടി - 1/4 ടേബിൾ സ്പൂൺ
11. ഉപ്പ് - ആവശ്യത്തിന്

വറുത്തിടാൻ
1. വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
2. കടുക് - 1/2 ടേബിൾ സ്പൂൺ
3. ചുവന്ന മുളക് - 1 എണ്ണം
4. കറിവേപ്പില

തയാറാക്കുന്ന വിധം :

പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഒരു കാൽ ഗ്ലാസിൽ താഴെ വെള്ളം ഒഴിച്ച് വേവിച്ച് എടുക്കുക. നാളികേരം, കടുക്, ജീരകം, പച്ചമുളക് എന്നിവ മിനുസമായ് അരച്ചെടുക്കുക. പൈനാപ്പിൾ വെന്ത ശേഷം അരപ്പ് ചേർത്ത് ഇളക്കി ഒരു മിനിറ്റ് തിളപ്പിക്കുക. അതിലേക്ക് ശർക്കര ഇട്ട് ഇളക്കുക. അതിനു ശേഷം തൈര് ഒഴിച്ച് ഇളക്കി തീ അണക്കുക. അതിലേക്ക് മുന്തിരിങ്ങ ഇടുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറവ്‌ ഇടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com