ADVERTISEMENT

പോർച്ചുഗൽ വിഭവമായ Carne De Vinha D'alhos ന്റെ പിന്മുറക്കാരായാണ് വിന്താലു വിഭവങ്ങൾ കേരളത്തിലും എത്തിയത്. വിന്താലു എന്ന് കേൾക്കുമ്പോൾ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമാണ് കൂടുതൽ പേർക്കും ഓർമ വരുന്നത്. എന്നാൽ നമ്മുടെ പാവയ്ക്കാ ഉപയോഗിച്ചൊരു വിന്താലു തയാറാക്കിയാലോ. അതും സൂപ്പർ രുചിയിൽ. കുറച്ചു സമയം കൊണ്ട് തന്നെ തയാറാക്കാൻ സാധിക്കുന്ന ഈ വിഭവം എല്ലാവർക്കും ഇഷ്ടമാകുമെന്നതിൽ സംശയം വേണ്ട.

ചേരുവകൾ 

  • പാവയ്ക്കാ - ഒരു വലുത് 
  • വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -രണ്ട് ടേബിൾ സ്പൂൺ 
  • ഇഞ്ചി പൊടിയായി അരിഞ്ഞത്- രണ്ട് ടേബിൾ സ്പൂൺ 
  • ജീരകം - രണ്ട് ടീസ്പൂൺ 
  • ഉലുവ - കാൽ ടീസ്പൂൺ 
  • കടുക് - ഒരു ടീസ്പൂൺ 
  • എണ്ണ - ആവശ്യത്തിന് 
  • സവാള പൊടിയായി അരിഞ്ഞത് - ഒരു കപ്പ് 
  • തക്കാളി ചെറുതായി അരിഞ്ഞത് - അര കപ്പ്
  • വിന്നാഗിരി -ഒരു ടേബിൾസ്പൂൺ 
  • പഞ്ചസാര-ഒരു ടീസ്പൂൺ 
  • മുളക് പൊടി -രണ്ട് ടേബിൾ സ്പൂൺ 
  • വെള്ളം -ഒരു കപ്പ് 

പാകം ചെയുന്ന വിധം 

ആദ്യം പാവയ്ക്കാ വട്ടത്തിൽ മുറിക്കുക എന്നിട്ട് എണ്ണയിൽ വറുത്തെടുക്കുക. അതിന് ശേഷം അതെ എണ്ണയിൽ സവാള കൂടി വറുത്തെടുക്കുക .ഈ സമയം കൊണ്ട് വെളുത്തുള്ളി,ഇഞ്ചി,ജീരകം,ഉലുവ,കടുക് എന്നിവ അൽപം വെള്ളം ചേർത്ത് അരച്ചെടുക്കണം. ഈ അരപ്പ് സവാള വറുത്ത എണ്ണയിൽ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക .ഇതിലേക്ക് തക്കാളി കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക .അതിന് ശേഷം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക .ചാറു നന്നായി കുറുകി കഴിയുമ്പോൾ അതിലേക്ക് വിനാഗിരിയും പഞ്ചസാരയും ചേർത്ത് കൊടുക്കുക.അതിന് ശേഷം പാവക്കയും സവാളയും കൂടി ചേർത്ത് നന്നായി ഇളക്കിെയടുക്കാം. ഒരു ദിവസമെങ്കിലും ഇരുന്ന കറിക്കാണു കൂടുതൽ രുചിയുണ്ടാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com