ADVERTISEMENT

അതിർത്തി പങ്കിടുന്ന തമിഴ്നാടുമായി പാലക്കാടൻ രുചിപ്പെരുമ കൂടിക്കലർന്നിട്ടുണ്ട്. ചിന്താമണി പണിയാരം / അപ്പം അത്തരമൊരു സ്വാദൂറുന്ന പാലക്കാടൻ രുചിയാണ്. മൺസൂൺ മഴത്തണുപ്പിനേയും മഴക്കാല രോഗങ്ങളേയും നേരിടാൻ ധാന്യ പുഷ്ടി നിറഞ്ഞ ഈ പോഷക ചേരുവ ഉപകരിക്കും. ഇതിനോട് കൂട്ടി കഴിക്കാനുള്ള ചുവന്ന തക്കാളി ചമ്മന്തി ആദ്യം തയാറാക്കാം. 

ചേരുവകൾ :

  • ചെറിയ ഉള്ളി -10-12 എണ്ണം 
  • വറ്റൽ മുളക് -8 എണ്ണം 
  • തക്കാളി - 1 എണ്ണം 
  • കല്ലുപ്പ് -1 1/4 ടീ സ്പൂൺ 
  • വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ 
  • കടുക് -1 ടീ സ്പൂൺ 
  • ഉഴുന്ന് പരിപ്പ് -2 ടേബിൾ സ്പൂൺ 
  • വറ്റൽ മുളക് -2 എണ്ണം 

ചെറിയ ഉള്ളി, വറ്റൽ മുളക്, തക്കാളി, കല്ലുപ്പ് എന്നിവ മിക്സിയിൽ ആവശ്യമായ വെള്ളം ചേർത്ത് അരച്ചെടുക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പ് ഇട്ട് നിറം മാറും വരെ 2 മിനിറ്റ് ഇളക്കി കൊടുക്കുക. വറ്റൽ മുളക് 2 എണ്ണം കൂടി ഇതിൽ ചേർത്ത് മൂപ്പിക്കുക. ഈ വറവൽ അരച്ച് വെച്ച ചമ്മന്തിയിൽ ചേർത്തിളക്കി യോജിപ്പിക്കുക.

ഇനി ചിന്താമണി അപ്പം ഉണ്ടാക്കാം. 

ചേരുവകൾ :

പൊന്നി അരി, ഇഡ്ഡലി അരി, പച്ചരി, കടല പരിപ്പ്, ഉഴുന്ന് പരിപ്പ്, തുവര പരിപ്പ് (masoor dal ആയാലും മതി ) എന്നിവ 1/2 ഗ്ലാസ്‌ വീതം നന്നായി കഴുകി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. 

  • വറ്റൽ മുളക് - 3 എണ്ണം 
  • ഉപ്പ് - 1 1/4 ടീ സ്പൂൺ 
  • മല്ലിയില -ആവശ്യത്തിന് 
  • വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ 
  • കടുക് -1 ടീ സ്പൂൺ 
  • ചെറിയ ഉള്ളി -7-8 എണ്ണം 
  • പച്ച മുളക് - 4 എണ്ണം 

കുതിർത്തെടുത്ത അരിയും, ധാന്യങ്ങളും, വറ്റൽ മുളകും ചേർത്ത്  മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത മാവിൽ ഉപ്പിട്ട് നന്നായി ചേർത്തിളക്കണം. ശേഷം മാവ് 6 മണിക്കൂർ പുളിക്കാനായി വയ്ക്കുക. 

ഒരു ചീനചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ചെറിയ ഉള്ളിയും പച്ച മുളകും അരിഞ്ഞു കഷണങ്ങളാക്കി ചട്ടിയിലേക്കിട്ട് വഴറ്റുക. ഈ വറുത്തെടുത്ത ചേരുവ മല്ലിയിലക്കൊപ്പം പുളിപ്പിച്ച മാവിൽ കലർത്തി ഇളക്കുക. ഉണ്ണിയപ്പച്ചട്ടി ചൂടാക്കി 1 ടേബിൾ സ്പൂൺ വീതം എള്ളെണ്ണ ഓരോ കുഴിയിലും ഒഴിച്ച് ചൂടായശേഷം ഓരോ തവി മാവ് ഓരോന്നിലും ഒഴിച്ച് രണ്ട് പുറവും 2 മിനിറ്റ് വീതം ചുട്ടെടുക്കുക. 

നാലുമണി പലഹാരമായോ പ്രാതലായോ ഇത്‌ ചുവന്നചമ്മന്തി കൂട്ടി  വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com