ADVERTISEMENT

സദ്യക്ക് ഒഴിച്ചുകൂടാനാകാത്ത ഈ പായസത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. വളരെ പെട്ടെന്ന് തയാറാക്കാം.

ചേരുവകൾ 

  • ചെറുപയർ പരിപ്പ് - 1 കപ്പ്‌ 
  • ശർക്കര - 5 എണ്ണം 
  • വെള്ളം - 4 1/2കപ്പ്‌ 
  • തേങ്ങാകൊത്ത് - അര കപ്പ്‌ 
  • അണ്ടിപ്പരിപ്പ് -10 എണ്ണം 
  • മുന്തിരി - കാൽ  കപ്പ്‌ 
  • നെയ്യ് - 3 ടേബിൾ സ്പൂൺ 
  • ജീരകംപൊടിച്ചത് -കാൽ ടീസ്പൂൺ 
  • ഏലയ്ക്കാപ്പൊടി - കാൽ ടീസ്പൂൺ
  • ചുക്ക്പൊടി - കാൽ ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള് 

 

തയാറാക്കുന്ന വിധം 

ആദ്യം തന്നെ ശർക്കര കുറച്ച് വെള്ളത്തിൽ ഉരുക്കിയെടുക്കണം.  ചെറുപയർ പരിപ്പ് ഒന്ന് മൂപ്പിച്ചെടുക്കാം, മൂപ്പിച്ച പരിപ്പ് കുക്കറിൽ 3 വിസിൽ വരുന്നത് വരെ വേവിക്കണം. വേറൊരു പാത്രത്തിൽ  കുറച്ച് നെയ്യിൽ തേങ്ങാകൊത്തും അണ്ടിപരിപ്പും മുന്തിരിയും  വറുത്തെടുക്കണം. ശേഷം അടികട്ടിയുള്ള പാത്രത്തിൽ അരിച്ചുവച്ച ശർക്കരപാനി ഒഴിച്ച് ചൂടാക്കണം. ചൂടായതിനു ശേഷം ഇതിൽ വേവിച്ച ചെറുപയർ പരിപ്പ് ചേർത്ത് കൊടുക്കണം. നന്നായിട്ട് ഇളക്കി യോജിപ്പിക്കണം. രണ്ടാംപാൽ ചേർത്ത് പൊടികളും ചേർത്ത് കൊടുക്കണം.ഒരു നുള്ള് ഉപ്പ് ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒന്നാംപാൽ ചേർത്ത് ഇളക്കി വറുത്തുവച്ച തേങ്ങാകൊത്തും അണ്ടിപരിപ്പും മുന്തിരിയും ചേർക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com