ADVERTISEMENT

സദ്യയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഈ പച്ചടിയുടെ സ്വാദ് ഒന്ന് വേറെത്തന്നെയാണ്.

ചേരുവകൾ 

  • ബീറ്റ്റൂട്ട് (ഇടത്തരം ) - 1  എണ്ണം 
  • തേങ്ങ -  1 കപ്പ് 
  • തൈര് - കാൽ കപ്പ് 
  • പച്ചമുളക്‌ - 3 എണ്ണം 
  • കറിവേപ്പില - 2 തണ്ട് 
  • ജീരകം - 1 ടീസ്പൂൺ 
  • കടുക്‌ - 1 ടീസ്പൂൺ വീതം (താളിക്കാനും ,അരക്കാനും )
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 
  • വെള്ളം - കാൽ കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാകുന്നവിധം 

ഒരു കുക്കറിൽ ബീറ്റ്റൂട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് 5 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കണം. ശേഷം തേങ്ങയും പച്ചമുളകും കറിവേപ്പിലയും ജീരകവും കടുകും പിന്നെ കുറച്ചു വെള്ളവും ചേർത്ത് ഒന്ന് അരച്ചെടുക്കണം. വേവിച്ച ബീറ്റ്റൂട്ട് മിക്സിയിൽ അരച്ചെടുക്കണം. അതെ കുക്കറിൽ തന്നെ അരച്ച ബീറ്റ്റൂട്ട് ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കണം. ചൂടായ ശേഷം ഇതിൽ അരച്ചുവെച്ച തേങ്ങ കൂട്ട് ചേർത്ത് കൊടുക്കാം.ശേഷം കട്ടയുടച്ചു വച്ച തൈരും ചേർക്കാം. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ചു ഒഴിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com