ADVERTISEMENT

കടയിൽ നിന്നും വാങ്ങാതെ എളുപ്പത്തിൽ സ്വീറ്റ് ബോളി തയാറാക്കാം.

ചേരുവകൾ

  • കടലമാവ്- ഒരു കപ്പ്
  • വെള്ളം - രണ്ട് കപ്പ്
  • മൈദ - മുക്കാൽ കപ്പ്
  • എണ്ണ - 3 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • പഞ്ചസാര- ഒരു കപ്പ്
  • ഏലയ്ക്കാപ്പൊടി- അര ടീസ്പൂൺ
  • ജാതിക്കാ പൊടിച്ചത് -കാൽ ടീസ്പൂൺ
  • അരിപ്പൊടി -അരക്കപ്പ്
  • നെയ്യ്

തയാറാക്കുന്ന വിധം

  • മൈദ അല്പം മഞ്ഞൾപ്പൊടി ചേർത്ത് നല്ല മയത്തിൽ കുഴച്ച് വയ്ക്കുക. ഇതിനു മുകളിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് രണ്ടുമണിക്കൂർ മാറ്റിവയ്ക്കണം.
  • ഒരു കപ്പ് കടലപരിപ്പ് നന്നായി കഴുകി രണ്ട് ഗ്ലാസ് വെള്ളം ചേർത്ത് 5 വിസിൽ വരുന്നതുവരെ പ്രഷർകുക്കറിൽ വേവിക്കുക.
  • കുക്കർ തുറന്ന്  അധികം വെള്ളം ഉണ്ടെങ്കിൽ അത് വറ്റിച്ച്  പഞ്ചസാര  ചേർത്തു ഇത് വെള്ളം വറ്റുന്നതുവരെ വഴറ്റിയെടുക്കണം .
  • ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യും ഏലയ്ക്കാപ്പൊടിയും ജാതിക്ക പൊടിയും ചേർത്ത് തീ ഓഫ് ചെയ്യാം.
  • ചൂടാറിയശേഷം മിക്സിയുടെ ചെറിയ ജാറിൽ നന്നായി അരച്ചെടുക്കുക.
  • ഇതിനെ 10 ചെറിയ ഉരുളകളാക്കി എടുക്കണം.
  • നേരത്തെ കുഴച്ച് വച്ച മൈദയിൽ നിന്നും ഒരല്പം എടുത്ത് കയ്യിൽ വച്ച് പരത്തണം. ഉരുളയാക്കി വെച്ച കടല മിക്സ് വെച്ച് കവർ ചെയ്ത് എടുക്കണം.
  • ഇനി ഇതിനെ അരി പൊടിയിൽ മുക്കി ചപ്പാത്തി പരത്തുന്നത് പോലെ പരത്തി എടുക്കാം.
  • ഇടത്തരം തീയിൽ ഒരു ദോശക്കല്ല് ചൂടാക്കി അൽപം നെയ്യ് പുരട്ടി ചുട്ടെടുക്കുക. രുചികരമായ സ്വീറ്റ് ബോളി തയ്യാർ. പാൽപ്പായസത്തിന്റെ കൂടെ ചൂടോടെ കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com