ADVERTISEMENT

ഇത്തവണ ഓണം കൂടുതല്‍ ആളുകളും അവരവരുടെ വീടുകളില്‍ തന്നെയായിരിക്കും ആഘോഷിക്കുക. അതുകൊണ്ട് ഓണത്തിനു മുമ്പ് കുറച്ചു കാര്യങ്ങളെല്ലാം ചെയ്തുവെച്ചാല്‍ ഓണസദ്യ ഗംഭീരമാക്കാം. 

ഓണത്തിനു വേണ്ട സാധനങ്ങളെല്ലാം മൂന്ന് ദിവസം മുൻപ് എങ്കിലും വാങ്ങി വയ്ക്കണം. അങ്ങനെ ഉത്രാടപാച്ചിലിലെ തിരക്കൊഴിവാക്കാം.

പുറത്തു നിന്നു വാങ്ങുന്ന പച്ചക്കറികളൊക്കെ കുറച്ചുസമയം മാറ്റിവച്ചതിനുശേഷം നന്നായി കഴുകി എടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ടിഷ്യൂപേപ്പറിലോ കോട്ടന്‍ തുണിയിലൊ പൊതിഞ്ഞ് സൂക്ഷിച്ചാല്‍ ദീര്‍ഘകാലം പച്ചക്കറികള്‍ കേടുകൂടാതെ ഇരിക്കും.

മുറിച്ച കഷണങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് ചെറുത് നോക്കി മുഴുവനോടെയുള്ളത് വാങ്ങുന്നതായിരിക്കും. ചേനമുറിക്കുമ്പോൾ വെള്ളത്തിൽ ഇട്ട് മുറിച്ചാൽ കൈ ചൊറിയാതെ മുറിച്ച് എടുക്കാൻ സാധിക്കും.

പുറത്തു നിന്നു കൊണ്ടുവരുന്ന പേപ്പറുകളും കവറുകളുമെല്ലാം ഒന്നിച്ച് പൊതിഞ്ഞ് വേസ്റ്റില്‍ അപ്പോള്‍ തന്നെ കളയണം.

മൂന്ന് ദിവസം മുന്‍പ് തന്നെ പ്ലാന്‍ തയാറാക്കി സാധനങ്ങളെല്ലാം വാങ്ങി വെച്ചാല്‍ തിരുവോണത്തിന് വളരെ എളുപ്പത്തില്‍ അടിപൊളി സദ്യ വീട്ടില്‍ തന്നെ തയാറാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com