ADVERTISEMENT

വെർമിസെല്ലി കൊണ്ട് അമേരിക്കൻ ചോപ്പ് സ്യൂയി രുചിക്കൂട്ടാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് സുസ്മിത ഗിരീഷ് തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം.  മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഏത് വെർമിസെല്ലി ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം. 

customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം.

അമേരിക്കൻ ചോപ്പ് സ്യൂയി രുചിക്കൂട്ട്

നൂഡിൽസിന് പകരം സേമിയ ഉപയോഗിച്ച് പെട്ടെന്ന് തയാറാക്കാവുന്ന റെസിപ്പി ആണ് ഈ അമേരിക്കൻ ചോപ്പ് സ്യൂയി ഇൻ ഇന്ത്യൻ സ്റ്റൈൽ.

ചേരുവകൾ 

  • സേവറൈറ്റ് സേമിയ  – 1 കപ്പ്
  • കോൺഫ്ളോർ – 2 ടേബിൾസ്പൂൺ
  • ടൊമാറ്റോ സോസ് – 3 ടേബിൾസ്പൂൺ
  • ചില്ലി സോസ് – 1 ടേബിൾസ്പൂൺ
  • സോയ സോസ് – 1 ടേബിൾസ്പൂൺ
  • വിനാഗിരി – 1 ടേബിൾസ്പൂൺ
  • പച്ചക്കറികൾ (കാരറ്റ് , ബീൻസ് , കാബേജ്, ഉള്ളി, കാപ്സികം ) – 1 കപ്പ്‌ 
  • ഇഞ്ചി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
  • പഞ്ചസാര – 1 ടീസ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  •  മൂന്ന് കപ്പ് വെള്ളത്തിൽ കുറച്ച് ഉപ്പും ഒരു നുള്ള് എണ്ണയും ഒഴിച്ച് തിളപ്പിക്കുക. 
  •  തിളച്ച് വരുമ്പോൾ അതിലേക്ക് ഒരു കപ്പ്‌ സേവറൈറ്റ് സേമിയ ഇട്ട് വേവിച്ച് എടുക്കണം. വെന്ത ശേഷം അരിച്ച് മാറ്റി വയ്ക്കുക. 
  •  വേവിച്ച സേമിയയിൽ കുറച്ച് കോൺഫ്ലോർ ചേർത്ത് ചൂടുള്ള എണ്ണയിൽ വറുത്ത്  എടുക്കണം. 
  •  ഒരു നോൺസ്റ്റിക് പാനിൽ കുറച്ച് നല്ലെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റണം. ഇനി അരിഞ്ഞ് വച്ചിരിക്കുന്ന എല്ലാ പച്ചക്കറികളും ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കുക.
  • പറഞ്ഞിരിക്കുന്ന എല്ലാ സോസും  ചേർത്ത് അര കപ്പ്‌ സേമിയ തിളപ്പിച്ച എടുത്ത വെള്ളം  ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക്  ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ വെള്ളം ചേർത്ത് കലക്കി ഒഴിക്കുക. നല്ലത്പോലെ ഇളക്കി കുറുകി വരുമ്പോൾ കുരുമുളകുപൊടിയും വിനാഗിരിയും ചേർത്ത് വാങ്ങാം.
  • ഒരു പ്ലേറ്റിൽ ഫ്രൈ ചെയത സേവറൈറ്റ് സേമിയ വെച്ച്, അതിന്റെ മുകളിൽ തയാറാക്കിയ ഗ്രേവിയും ഒഴിച്ച് ചൂടോടെ വിളമ്പാം.
  • വിളമ്പുന്ന സമയത്ത് ഒരു ബുൾസൈ കൂടെ വെച്ച് അലങ്കരിച്ച് പ്ലേറ്റിങ് ചെയ്യാം. അമേരിക്കൻ ചോപ്പ് സ്യൂയി ഇന്ത്യൻ സ്റ്റൈലിൽ തയാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com