ADVERTISEMENT

റസ്റ്റൻറ്റുകളിൽ നിന്നും സാധാരണ കഴിക്കാറുള്ള ഇൻസ്റ്റൻറ് റവ ദോശ  വീട്ടിൽ തന്നെ വളരെ എളുപ്പം ഉണ്ടാക്കിയെടുക്കാം. 

ചേരുവകൾ :

  • റവ - 1കപ്പ് 
  • അരിപ്പൊടി, മൈദ -3/4 കപ്പ് വീതം 
  • അണ്ടിപ്പരിപ്പ് - 4 എണ്ണം (ചെറു കഷ്ണങ്ങളാക്കിയത് )
  • സവാള -1 എണ്ണം (ചെറു കഷ്ണങ്ങളാക്കിയത് )
  • ഇഞ്ചി - ഒരു കഷ്ണം (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് -3 എണ്ണം (ചെറുതായി അരിഞ്ഞത് )
  • ഉണക്കമുന്തിരി - 1 ടേബിൾ സ്പൂൺ 
  • ജീരകം - 1 ടീ സ്പൂൺ 
  • ഉപ്പ് - 1 1/4 ടീ സ്പൂൺ 
  • പഞ്ചസാര - 1 ടീ സ്പൂൺ 
  • വെള്ളം - 5 കപ്പ് 
  • റവ - ഒരു പിടി 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ റവ, അരിപ്പൊടി, മൈദ എന്നിവ കലർത്തുക. അതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും ചേർക്കുക. ശേഷം സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞ കഷ്ണങ്ങളും ചേർക്കുക. ജീരകം, ഉപ്പ്, പഞ്ചസാര എന്നിവയും കലർത്തുക. ഇവയെല്ലാം കൂടി 4 കപ്പ്‌ വെള്ളമൊഴിച്ച് നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കുക. അര മണിക്കൂർ വെച്ച ശേഷം വീണ്ടും നന്നായി ഇളക്കി ഒരു പിടി റവ, 1 കപ്പ്‌ വെള്ളം എന്നിവ ചേർത്തിളക്കി ദോശ ചട്ടിയിൽ ഒഴിച്ച് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് സ്വർണ്ണ നിറമാകും വരെ ചുട്ടെടുക്കുക. മടക്കിയെടുത്തു വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com