ADVERTISEMENT

വായിലിട്ടാൽ നാവിനോട് അലിഞ്ഞു ചേരുന്ന രുചി ബോംബ്. അതാണ് സ്വീറ്റ് ബനാന ബോംബ്. ഏറെ പഴുത്തു പോയ ഏത്തയ്ക്ക കൊണ്ട് ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ചു തല ചൂടാക്കണ്ട. നമ്മുടെ സ്വീറ്റ് ബനാന ബോംബ് ഉണ്ടാക്കാൻ പറ്റിയ ചേരുവയാണ് നന്നായി പഴുത്ത ഏത്തപ്പഴം. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഇൗ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിച്ചു കഴിക്കാവുന്ന ഒരു നാലു മണി പലഹാരമാണ്. ഏത്തയ്ക്ക, അവൽ തുടങ്ങിയ അടങ്ങിയതിനാൽ ആരോഗ്യത്തിനും ഉത്തമം. വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റുമാണ് ഇൗ ബനാന ബോംബ്. ഏത്തയ്ക്ക പുഴുങ്ങിയത് കഴിക്കാൻ വിസമ്മതിക്കുന്ന കുട്ടികൾ ഇനി ആസ്വദിച്ചു ബനാന ബോംബ് കഴിക്കുമെന്നുറപ്പ്.

ചേരുവകൾ 

  • ഏത്തപ്പഴം നന്നായി പഴുത്തത്  - 4 എണ്ണം 
  • ശർക്കര പാനി - 1 കപ്പ്
  • തേങ്ങ ചിരകിയത് - 1 കപ്പ്
  • അവൽ - 1 1/4 കപ്പ്
  • ജീരകം പൊടിച്ചത് - 1 ടീ സ്പൂൺ
  • ചുക്ക് പൊടി - ആവശ്യത്തിന് 
  • ഏലയ്ക്ക പൊടിച്ചത് - ആവശ്യത്തിന്
  • നെയ്യ് - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം ഏത്തപ്പഴം പുഴുങ്ങി അതിന്റെ നടുഭാഗത്തുള്ള കറുത്ത ഭാഗം മാറ്റി ഉടച്ച് വയ്ക്കുക. അതിന് ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ശർക്കര പാനി ഒഴിച്ച് കൊടുക്കുക. പാനി നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് തേങ്ങ ചേർത്ത് വരട്ടിയ ശേഷം അവൽ ചേർത്ത് നന്നായി ഇളക്കുക. 

ഈ കൂട്ടിലേക്ക് ഏത്തപ്പഴം ഉടച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം ഏലയ്ക്കാ പൊടി, ചുക്ക് പൊടി, ജീരകം പൊടിച്ചക്, നെയ്യ് എല്ലാം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തണുക്കാൻ വയ്ക്കുക. നന്നായി തണുത്ത ശേഷം ചെറിയ ഉരുളകൾ ആക്കി എടുക്കുക. കുറച്ചു അവൽ പൊടിച്ചു മാറ്റി വയ്ക്കണം. എന്നിട്ട് ഓരോ ഉരുളകളും പൊടിച്ച അവലിൽ റോൾ ചെയ്തു എടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com