ADVERTISEMENT

മഴ പെയ്‌തിറങ്ങുന്ന ഈ പ്രഭാതങ്ങളെ വരവേൽക്കാൻ ചൂടുചായ മാത്രം പോരാ, ആരോഗ്യ പാനീയം തന്നെ ശീലമാക്കാം. 

ചേരുവകൾ  

  • മഞ്ഞൾ - 1 വലിയ കഷ്ണം 
  • ഇഞ്ചി - 1 കഷ്ണം
  • കറുവാപ്പട്ട - 1 കഷ്ണം
  • ഏലയ്ക്കാ - 2 എണ്ണം
  • ഗ്രാമ്പൂ - 1/4 ടീസ്പൂൺ
  • കുരുമുളക് - 1/4 ടീസ്പൂൺ
  • നാരങ്ങാ നീര് - 1 ടീസ്പൂൺ
  • ശർക്കര അല്ലെങ്കിൽ പനം കൽക്കണ്ടം - 1 ടീസ്പൂൺ
  • വെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം  

  • മഞ്ഞൾ, ഇഞ്ചി, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചതച്ചെടുക്കുക.
  • ഒരു പാനിൽ 2 കപ്പ് വെള്ളം ഒഴിച്ച് ഒന്ന് ചെറുതായി തിളയ്ക്കാൻ തുടങ്ങുമ്പോൾ ചതച്ച മിശ്രിതം ചേർക്കുക.
  • മധുരത്തിനായി ശർക്കര അല്ലെങ്കിൽ പനം കൽക്കണ്ടം  ചേർത്ത് നന്നായി തിളപ്പിക്കുക. 
  • ഇത് ഒരു കപ്പിലേക്ക് അരിച്ച് എടുത്ത ശേഷം  ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് ഇളക്കുക. 

ചേരുവകൾ 

  • പുതിനയില - ഒരു പിടി 
  • കറുവാപ്പട്ട - 1 കഷ്ണം
  • ഏലയ്ക്കാ - 2 എണ്ണം
  • ഗ്രാമ്പൂ - 1/4 ടീസ്പൂൺ
  • കുരുമുളക് - 1/4 ടീസ്പൂൺ
  • നാരങ്ങാ നീര് - 1 ടീസ്പൂൺ
  • ശർക്കര അല്ലെങ്കിൽ പനം കൽക്കണ്ടം - 1 ടീസ്പൂൺ
  • വെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം 

  • ചേരുവകൾ എല്ലാം മിക്സിയിൽ ചതച്ച് എടുക്കാം. 
  • ഒരു പാനിൽ 2 കപ്പ് വെള്ളം ഒഴിച്ച് ഒന്ന് ചെറുതായി തിളക്കാൻ തുടങ്ങുമ്പോൾ ചതച്ച് എടുത്ത മിശ്രിതം ചേർക്കുക.
  • മധുരത്തിനായി ശർക്കര അല്ലെങ്കിൽ പനം കൽക്കണ്ടം  ചേർത്ത് നന്നായി തിളപ്പിക്കുക. 
  • ഒരു കപ്പിലേക്ക് അരിച്ച് എടുത്ത ശേഷം 1  ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് ഇളക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com