ADVERTISEMENT

ബീഫ് റോസ്റ്റിനെ വെല്ലുന്ന രുചിയുമായി സോയാ ചങ്ക്സ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • സോയാചങ്ക്‌സ്  -100 ഗ്രാം 
  • ഉപ്പ്‌ -1 ടേബിൾസ്പൂൺ 
  • വെള്ളം വേവിക്കാൻ ആവശ്യത്തിന് (സോയാ ചങ്ക്‌സ്  മൂന്ന് മിനുറ്റ് വേവിച്ചെടുക്കുക. വെള്ളം നന്നായി പിഴിഞ്ഞ് കളയുക). 

ഫ്രൈ ചെയ്യാൻ ആവശ്യമായ സാധനങ്ങൾ 

  • ഉപ്പ് – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ 
  • മുളകുപൊടി (എരിവുള്ളത്) –  അര ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ 
  • മല്ലിപ്പൊടി –3 ടീസ്പൂൺ 
  • ചിക്കൻ മസാല –1 ടീസ്പൂൺ 
  • മീറ്റ് മസാല – 2 ടീസ്പൂൺ 
  • കുരുമുളകുപൊടി – കാൽ ടീസ്പൂൺ 
  • പെരുംജീരകപ്പൊടി – 2 ടീസ്പൂൺ 
  • കോൺഫ്ലോർ – ഒരു ടേബിൾസ്പൂൺ 
  • കറിവേപ്പില 
  • എണ്ണ – കാൽ കപ്പ് വറുത്തെടുക്കാൻ 

പിഴിഞ്ഞെടുത്ത സോയ ഈ മസാലകൾ എല്ലാം ചേർത്ത് അഞ്ച് മിനിറ്റ് വയ്ക്കുക. ചൂടുള്ള എണ്ണയിൽ തീ കൂട്ടി വച്ച് ഒരു മിനിറ്റ് രണ്ട് ഭാഗവും മൊരിച്ചെടുക്കുക. 

ഇനി മസാല തയാറാക്കാം 
വറുത്തെടുത്ത എണ്ണയിൽ നിന്ന് മൂന്ന് ടേബിൾസ്പൂൺ എണ്ണ മാറ്റി വയ്ക്കുക. അതിൽ വെളിച്ചെണ്ണ കൂടെ ചേർക്കുക. 

  • കടുക് – ഒരു ടീസ്പൂൺ 
  • പെരുംജീരകം –  ഒരു ടീസ്പൂൺ 
  • ഉണക്കമുളക് – 3
  • തേങ്ങാക്കൊത്ത് – മൂന്ന് ടേബിൾസ്പൂൺ  എന്നിവ ചേർത്ത് വഴറ്റുക.
  • സവാള – നീളത്തിൽ അരിഞ്ഞത് ഒരെണ്ണം
  • കാൽ ഭാഗം തക്കാളി –ചെറുതായിട്ടു അരിഞ്ഞത്  
  • പച്ചമുളക് – 3 

കറിവേപ്പില ഇവയെല്ലാം ഒരുമിച്ചു ചേർത്തിട്ട് മൂന്ന് മിനിറ്റ് വഴറ്റണം, സവാള ബ്രൗൺ ആകുമ്പോൾ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, മുളക്പൊടി  ഒരു ടീസ്പൂൺ, മല്ലിപ്പൊടി ഒന്നരടീസ്പൂൺ, ചിക്കൻ മസാല ഒരു ടീസ്പൂൺ, മീറ്റ് മസാല രണ്ട് ടീസ്പൂൺ, കുരുമുളക് പൊടി  കാൽ ടീസ്പൂൺ, പെരുംജീരകപ്പൊടി രണ്ടു ടീസ്പൂൺ  എന്നിവ ചേർത്ത് കൊടുത്ത് ഒരു മിനിറ്റ് ഇളക്കുക. 

വെള്ളം  മുക്കാൽ കപ്പ്  കുറേശ്ശേ ചേർത്ത് കൊടുക്കുക. വറത്ത് വെച്ച സോയ ചേർക്കുക ബാക്കി വെള്ളം ഒഴിക്കുക. അഞ്ച് മിനിറ്റ് കുറച്ച് വെളിച്ചെണ്ണയും ചേർത്ത്  സോയ നന്നായി കളർ മാറി വരുന്നത് വരെ വഴറ്റി എടുക്കുക. അവസാനം കുറച്ച് കുരുമുളകും പെരുംജീരകപ്പൊടിയും ചിക്കൻ മസാലയും ചേർത്ത് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com