ADVERTISEMENT

ഗോതമ്പ് പൊടിയും ഈന്തപ്പഴവും ചേർത്ത് രുചികരമായ കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഗോതമ്പ് പൊടി - 11/2 കപ്പ്
  • ഈന്തപ്പഴം - 11/2  കപ്പ് കുരുകളഞ്ഞത്
  • പാൽ -  11/2  കപ്പ്
  • മുട്ട - 2 
  • വാനില എസൻസ് - 1 ടീസ്പൂൺ
  • എണ്ണ - 1/3 കപ്പ്
  • നാരങ്ങാനീര് - 1 ടേബിൾ സ്പൂൺ
  • ബേക്കിങ് സോഡ - 1 ടീസ്പൂൺ
  • ഉപ്പ് - 1/4 ടീസ്പൂൺ
  • വാൽനട്‌സ് - 1/4 കപ്പ് അരിഞ്ഞത്
  • ഈന്തപ്പഴം - 1/4 കപ്പ് അരിഞ്ഞത്

തയാറാക്കുന്ന വിധം 

  • ഒരു ബൗളിൽ ഈന്തപ്പഴം കുരു കളഞ്ഞത് ഇടുക. ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് 30 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. 
  • കുതിർത്ത ഈന്തപ്പഴം ഒരു മിക്സിയുടെ ജാറിൽ പേസ്റ്റ് പോലെ അരച്ച് എടുക്കുക.
  • അരച്ചെടുത്ത ഈന്തപ്പഴം പേസ്റ്റ് ഒരുബൗളിലേക്ക് മാറ്റുക, ഇതിലേക്ക് രണ്ട് മുട്ട, വാനില എസൻസ്, എണ്ണ, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
  • ഈ മിക്സിലേക്ക് ഒരു അരിപ്പ വെച്ച് ഗോതമ്പ് പൊടി, ബേക്കിങ് സോഡ, ഉപ്പ് എന്നിവ അരിച്ച് ചേർക്കുക .
  • ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക.ഇപ്പോൾ കട്ടിയുള്ള മാവായിരിക്കും, മുക്കാൽ കപ്പ് പാൽ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
  • ഇതിലേക്ക്‌ വാൽനട്ട്, ഈന്തപ്പഴം അരിഞ്ഞത് എന്നിവ ചേർത്ത് ഇളക്കുക. കേക്ക് മാവ് ഇപ്പോൾ റെഡിയായി.
  • കേക്ക് മാവ് ഒരു കേക്ക് ടിന്നിലേക്ക് ഒഴിക്കുക. മുകളിൽ കുറച്ച് വാൽനട്ട് അരിഞ്ഞത് ഇടുക.
  • 175 ഡിഗ്രിയിൽ 45 മിനിറ്റ് ബേക്ക് ചെയ്യുക.

Note - മൈദ, പഞ്ചസാര എന്നിവ ചേർക്കാതെ ഹെൽത്തി ആയ ഈന്തപ്പഴം കേക്ക് റെഡി ആയി. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com