ADVERTISEMENT

നുറുക്ക് ഗോതമ്പ് വച്ച് നല്ല സോഫ്റ്റ്‌ അപ്പം ഉണ്ടാക്കാം. ചട്ണി, നോൺ വെജ് കറിയുടെ കൂടി കഴിച്ചാൽ കിടിലൻ ടേസ്റ്റാണ്.

ചേരുവകൾ :

  • നുറുക്ക് ഗോതമ്പ് - 1കപ്പ്‌ (250 മില്ലി വെള്ളം കൊള്ളുന്ന കപ്പ്)
  • നാളികേരം - 1/4 കപ്പ് 
  • പഞ്ചസാര - 2ടീസ്പൂൺ 
  • ചോറ് - 2 ടേബിൾ സ്പൂൺ 
  • ഇൻസ്റ്റന്റ് യീസ്റ്റ് - ഒരു നുള്ള് 
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

നുറുക്ക് ഗോതമ്പ് അര മണിക്കൂർ വെള്ളത്തിൽ കുതർത്ത് വയ്ക്കുക. അതിനു ശേഷം നന്നായി കഴുകി മിക്സിയുടെ ജാറിൽ ഇടുക. അതിലേക്കു നാളികേരം, ചോറ്, ഒരു ടീസ്പൂൺ പഞ്ചസാര, യീസ്റ്റ് എന്നിവ ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് നല്ല മിനുസമായി അരച്ചെടുക്കുക. വേറെ ഒരു പത്രത്തിലാക്കി  8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക. അതിനു ശേഷം ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ഇട്ട് ഇളക്കി എടുക്കുക. തവ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ഒരു തവി മാവ് ഒഴിക്കുക. പരത്തരുത്. അതിന്റെ മുകളിൽ ചെറിയ കുമിളകൾ വരുമ്പോൾ ഒരു നുള്ള് എണ്ണ പുരട്ടി അടച്ചു വച്ച് വേവിക്കുക. മറച്ചിടണ്ട ആവശ്യം ഇല്ല. അപ്പം റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com