ADVERTISEMENT

നൊസ്റ്റാൾജിയ കൂടി ചേരുവയായി ചേർത്താണ് ലോകം, പ്രത്യേകിച്ച് മലയാളികൾ കൊഞ്ച് വിഭവങ്ങൾ ഒരുക്കുന്നത്.  അത്തരത്തിൽ ഏറെ രുചികരമായ ഒരു വിഭവമാണ് ഇതും. മസാലയിൽ തിളച്ചു മറിഞ്ഞ നാടൻ കൊഞ്ചിലേക്ക്  തേങ്ങയുടെ സ്വാദും കൂടി കലരുന്നതോടെ രുചി ഇരട്ടിയാകും.  ഏറെ സമയമൊന്നും ചിലവാകാതെ തന്നെ വേഗത്തിൽ തയാറാക്കാവുന്ന വിഭവമാണ് പ്രോൺസ് കൊക്കനട്ട് പഞ്ച്.  ചോറിനോപ്പമോ ചപ്പാത്തിക്കോപ്പമോ എങ്ങനെ വേണമെങ്കിലും കഴിക്കാം.

ചേരുവകൾ 

  • പ്രോൺസ് - 1 കിലോഗ്രാം 
  • സവാള പൊടിയായി അരിഞ്ഞത് - 1
  • ഇഞ്ചി പൊടിയായി  അരിഞ്ഞത് - 1 ചെറിയ പീസ് 
  • പച്ചമുളക് - 4 എണ്ണം 
  • മുളകുപൊടി - 1 ടേബിൾ സ്പൂൺ
  • ഉപ്പ്‌ - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ 
  • തേങ്ങ ചിരകിയത് - 1 1/2 കപ്പ്
  • കടുക് - 1 ടീസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ
  • വെള്ളം - 1 കപ്പ്

തയാറാക്കുന്ന വിധം 

ആദ്യം കൊഞ്ചും മുളകുപൊടി,  മഞ്ഞൾപ്പൊടി, സവാള,  ഇഞ്ചി, കറിവേപ്പില, ഉപ്പ്‌, പച്ചമുളക് ഇതെല്ലാം കൂടി നന്നായി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കണം. അതിന് ശേഷം വെള്ളം കൂടി ചേർത്ത് ചെറിയ തീയിൽ പ്രോൺസ് വേവിച്ചെടുക്കണം. മറ്റൊരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം അതിലേക്ക് കറിവേപ്പിലയും തേങ്ങയും ചേർത്ത് മൂപ്പിച്ചെടുക്കണം. തേങ്ങ നന്നായി ഡ്രൈ ആയി കഴിയുമ്പോൾ വേവിച്ച് വച്ചിരിക്കുന്ന കൊഞ്ചും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com