ADVERTISEMENT

കറുമുറെ കൊറിക്കാൻ സ്വാദിഷ്ടമായ അരി മുറുക്ക് വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം 

ചേരുവകൾ

  • വറുത്ത അരിപ്പൊടി - 1കപ്പ്
  • ഉഴുന്ന് വറുത്ത് പൊടിച്ചത് - 4 ടേബിൾസ്പൂൺ
  • എള്ള്  - 1/4  ടീസ്പൂൺ
  • ജീരകം - 1/4 ടീസ്പൂൺ
  • മുളക്പൊടി - 1/4  ടീസ്പൂൺ
  • ബട്ടർ - 1 ടേബിൾസ്പൂൺ
  • ഉപ്പ് - അവിശ്യത്തിന്
  • വെള്ളം - കുഴക്കാൻ ആവശ്യത്തിന്
  • എണ്ണ  - വറുക്കാൻ അവിശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ അരിപ്പൊടി, ഉഴുന്ന് പൊടിച്ചത്, മുളകുപൊടി, എള്ള്, ജീരകം, ബട്ടർ എന്നിവ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇടിയപ്പത്തിന്റെ മാവ് കുഴയ്ക്കുന്നതു പോലെ കുഴച്ച് എടുക്കുക. 

മുറുക്കിന്റെ ചില്ല് സേവ നാഴിയിൽ ഇട്ട് മാവ്‌ സേവനാഴിയിൽ നിറയ്ക്കുക.

മുറുക്ക്  ചുറ്റുന്നത് പോലെ വൃത്താകൃതിയിൽ പിഴിഞ്ഞെടുക്കുക.  

അതിന് ശേഷം തിളച്ച എണ്ണയിൽ ഇട്ട് രണ്ട്  വശവും സ്വർണ്ണ നിറത്തിൽ വറുത്തെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com