ADVERTISEMENT

വെജിറ്റബിൾ കുറുമകളിൽ ഒന്നാമനാണ് പൊട്ടറ്റോ  കുറുമ. അതും വെറും മിനിറ്റുകൾ കൊണ്ട് നമുക്ക് വീട്ടിൽ  ഉണ്ടാക്കി എടുക്കാം. ചപ്പാത്തി, പൊറോട്ട , അപ്പം ഇവയുടെ  കൂടെ  കഴിക്കാൻ  പറ്റുന്ന  കിടിലൻ  വിഭവമാണ്  പൊട്ടറ്റോ കുറുമ. 

ചേരുവകൾ 

  • ഉരുളക്കിഴങ്ങ്  - 3 എണ്ണം അരിഞ്ഞത് 
  • തേങ്ങ -1 കപ്പ് 
  • ഉഴുന്ന്  - 1 ടീസ്പൂൺ 
  • ജീരകം  - 1/2 ടീസ്പൂൺ 
  • പെരുഞ്ചീരകം  - 2 ടീസ്പൂൺ 
  • കശുവണ്ടിപരിപ്പ്  - 10 എണ്ണം 
  • ഇഞ്ചി  - 2 കഷ്ണം
  • വെളുത്തുള്ളി  - 5 അല്ലി 
  • സവാള  - 1 എണ്ണം  അരിഞ്ഞത് 
  • മല്ലിയില  - 1 തണ്ട് 
  • തക്കാളി  - 1 എണ്ണം അരിഞ്ഞത് 
  • മുളകുപൊടി  - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • ഗരം മസാല  - 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി  - 1/4 ടീസ്പൂൺ 
  • ഉപ്പ്‌ ,വെളിച്ചെണ്ണ  – ആവശ്യത്തിന്. 

 

തയാറാക്കുന്ന വിധം 

തേങ്ങാ, കശുവണ്ടിപരിപ്പ്, ഉഴുന്ന്, ജീരകം, പെരുഞ്ചീരകം എന്നിവ നന്നായി  അരച്ച് മാറ്റിവയ്ക്കുക. 

പ്രഷർ കുക്കർ വച്ച് എണ്ണ ഒഴിക്കുക, എണ്ണ ചൂടായ ശേഷം പെരുംഞ്ചീരകം ഇടുക. ശേഷം  ഇഞ്ചി വെളുത്തുള്ളി അരച്ചത് ഇടുക. ഒന്ന് വഴറ്റിയ ശേഷം സവാള ഇട്ട് കൊടുക്കുക. ശേഷം മല്ലിയിലയും തക്കാളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി,  മഞ്ഞൾപ്പൊടി,  ഗരം മസാല ഇവ ചേർത്ത് ഉരുളക്കിഴങ്ങ് അരിഞ്ഞതും അരച്ചെടുത്ത തേങ്ങാഅരപ്പും ചേർക്കാം. കുക്കർ അടച്ചു വച്ച് സിമ്മിൽ 2 വിസിൽ വരുന്നത് വരെ വേവിക്കുക. പാത്രത്തിലേക്ക് മാറ്റി മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com